പാലക്കാട്: ദേശത്തിന്റെ ശബ്ദം, ദേശീയതയുടെ ദൗത്യം എന്ന സന്ദേശവുമായി നാലരപ്പതിറ്റാണ്ട് മുമ്പ് പ്രസിദ്ധീകരണം ആരംഭിച്ച ജന്മഭൂമിയുടെ പ്രചാരണത്തിന് ജില്ലയില്‍ ആവേശോജ്വല തുടക്കം. സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ള പ്രമുഖരില്‍നിന്നും വാര്‍ഷികവരിസംഖ്യ ഏറ്റുവാങ്ങിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്.
ഒറ്റപ്പാലത്ത് പ്രമുഖ കവിയും അഭിഭാഷകനുമായ അഡ്വ. പി.ടി. നരേന്ദ്രമേനോനില്നിന്നും സംസ്ഥാന സംഘടനാ ജന.സെക്രട്ടറി കെ. സുഭാഷ് വരിസംഖ്യ ഏറ്റുവാങ്ങിക്കൊണ്ടാണ് തുടക്കമായത്. ബിജെപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ മുഴുവന്‍ മണ്ഡലങ്ങളിലും വാര്‍ഷിക വരിക്കാരെ ചേര്‍ത്തുകൊണ്ടുള്ള പദ്ധതിക്ക് തുടക്കമായി. ഗ്രാമനഗരഭേദമന്യെ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങിക്കൊണ്ടായിരുന്നു ജന്മഭൂമിയുടെ പ്രചാരണത്തിന് തുടക്കമിട്ടത്. മണ്ഡലംതലത്തില്‍ സ്ക്വാഡുകള്‍ രൂപീകരിച്ചുകൊണ്ടാണ് പ്രചാരണം നടന്നത്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ജന്മഭൂമി വരിക്കാരെ ചേര്‍ത്തുന്ന യജ്ഞത്തിന് രൂപം നല്‍കും.
ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ്, സംഘടനാ ജന.സെക്രട്ടറി കെ. സുഭാഷ്, ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ദേശീയകൗണ്‍സിലംഗം എന്‍. ശിവരാജന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. ശിവദാസ്, എം. ബാലകൃഷ്ണന്, ജില്ലാ ജന. സെക്രട്ടറിമാരായ പി. വേണുഗോപാല്‍, എ.കെ. ഓമനക്കുട്ടന്, മണ്ണാര്‍ക്കാട്ട് ബിജെപി ജില്ലാ സെക്രട്ടറി ബി. മനോജ്, എ.പി. സുമേഷ്കുമാര്, ബിജു നെല്ലമ്പാനി, ശ്രീധരന് ചേറുംകുളം, എസ്ടി മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി കെ. പ്രമോദ് കുമാര്‍, നേതാക്കളായ പി.ജി. ഗോപകുമാര്‍, മിനി ജി. കുറുപ്പ്, കെ. ധര്‍മരാജ്, കെ. പ്രമോദ് കുമാര്‍, കെ. സിബി, കെ. ധര്മരാജന്, മിനി ജി. കുറുപ്പ്, എസ്. സെന്തില്‍കുമാര്‍, കെ. സതീഷ്, എന്‍. സിബുരാജ്, കെ. തങ്കവേലു, എന്‍. സുഭാഷ് മോഹന്‍, തരൂരില്‍ മണ്ഡലം പ്രസിഡന്റ് കെ. സദാനന്ദന്, ടി.കെ. മോഹന്‍ദാസ്, എ.കെ. സന്തോഷ്, സി.ആര്. കണ്ണദാസ്, പ്രദീപ് പടിഞ്ഞാക്കര, ശ്രീകൃഷ്ണപുരത്ത് ബിജെപി മണ്ഡലം പ്രസിഡന്റ് കെ. നിഷാദ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. സത്യഭാമ, വിജയന് മലയില്‍, എ.കെ. ദിനോയ്, കോങ്ങാട്ട് സുരേഷ് ബാബു, ഗംഗ ഭഗത്ത്, സംസ്ഥാന കൗണ്‍സില്‍ അംഗം എം. പി. ശ്രീകുമാര്‍ കേരളശ്ശേരി, സി.സി. രാമകൃഷ്ണന്, സുരേഷ് പറളി, വടക്കന്തറയില്‍ പി.വി. മുരളീധരന്, വി. ഹരിദാസ്, കെ. വേണുഗോപാല്‍, എം. ഹരിഹരന്, പട്ടാമ്പിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വി. തങ്കമോഹനന്‍, സി. അനില്‍കുമാര്‍, പി.കെ. ദേവദാസ്, ബി.പി. ഹരിഷ്, ഷൊര്‍ണൂരില്‍ മണ്ഡലം അധ്യക്ഷന്‍ എന്‍. മണികണ്ഠന്, മേഖല ട്രഷറര്‍ അഡ്വ. മനോജ്, എ.പി. പ്രസാദ്, പി. ജയരാജ്, ഇ.പി. നന്ദകുമാര്‍, കെ. പ്രസാദ്, കെ.ടി. രവിദാസ്, ഒറ്റപ്പാലത്ത് മണ്ഡലം പ്രസിഡന്റ് അനൂപ്, എ. സരൂപ്, കൊഴിഞ്ഞാമ്പാറയില്‍ മണ്ഡലം പ്രസിഡന്റ് കെ. ശ്രീകുമാര്‍, എ.കെ. മോഹന്‍ദാസ്, എസ്. ശെല്‍വരാജ്, ആര്. ജഗതിഷ്, എം. രാജന്, മേലാര്ക്കോട്ട് സംസ്ഥാന കൗണ്‍സില്‍ അംഗം സി.എസ്. ദാസ്, മണ്ഡലം നേതാക്കളായ കാര്ത്തികേയന്, ധനേഷ്, സുഭാഷ്, വാര്‍ഡ് മെമ്പര്‍ ധനലക്ഷ്മി, കെ.കെ. പത്മഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: