×
login
സമരം ചെയ്ത എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിച്ചതച്ചു; പ്രതിഷേധവുമായി എബിവിപി; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

അവകാശ സംരക്ഷണങ്ങള്‍ക്കായി പോരടിക്കുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച നീക്കം പോലീസ് മന്ത്രി അറിഞ്ഞുകൊണ്ടാണോയെന്ന് എബിവിപി ചോദിച്ചു.

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയിലെ പരീക്ഷയുമായി ബന്ധപ്പെട്ട് സമരം നടത്തിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധവുമായി എബിവിപി. സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തിയ എബിവിപി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.  

അവകാശ സംരക്ഷണങ്ങള്‍ക്കായി പോരടിക്കുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച നീക്കം പോലീസ് മന്ത്രി അറിഞ്ഞുകൊണ്ടാണോയെന്ന് എബിവിപി ചോദിച്ചു.  ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ ഈ വിഷയത്തിലുള്ള നിശ്ശബ്ദത സംശയം ഇരട്ടിപ്പിക്കുകയാണ്. കോളേജ് ക്യാമ്പസ്സുകള്‍ക്കുള്ളില്‍ കടന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലാത്തി പ്രയോഗിച്ചിട്ടും ചിലര്‍ തുടര്‍ന്നു പോരുന്ന ഈ നിശബ്ദത നാളുകളായി അവര്‍ തുടര്‍ന്നു വരുന്ന വഞ്ചനയുടെ അടയാളമാണെന്നും എബിവിപി പ്രസ്താവനയില്‍ പറഞ്ഞു.  

വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് എന്താണെന്ന് അന്വേഷിക്കാതെ, ഇടതു പക്ഷ മന്ത്രിയും ഇടതുപക്ഷ വിദ്യാര്‍ത്ഥി  സംഘടനയും വിദ്യാര്‍ത്ഥി വിരുദ്ധ യൂണിവേഴ്‌സിറ്റിയും പറയുന്നത് മാത്രം കേട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും സ്വേച്ഛാധിപത്യപരമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട ശാരീരിക ആക്രമണത്തെ പറ്റി ഒരു പരാമര്‍ശമോ, വിദ്യാര്‍ത്ഥികളോട് ഒരു അനുകമ്പയോ പ്രകടിപ്പിക്കാത്ത മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്നും എബിവിപി പ്രസ്താവനയില്‍ വിമര്‍ശിച്ചു.

 

  comment

  LATEST NEWS


  ഒരാഴ്ചയ്ക്കിടെ 393 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്: തിരുവനന്തുരം എഞ്ചിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്റര്‍, അടച്ചിട്ടു; പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യം


  കര്‍സേവകരെ വേട്ടയാടിയ അമ്മാവന്റെ നടപടിയെ വിമര്‍ശിച്ചു; രാമക്ഷേത്രത്തിന് 11 ലക്ഷം സംഭാവന നല്‍കി; അപര്‍ണ അന്നും ഇന്നും ദേശീയതയ്‌ക്കൊപ്പം


  മോദിയെ തല്ലുമെന്ന വെല്ലുവിളി; അറസ്റ്റ് ചെയ്യണമെന്ന് ബിജെപി; പ്രധാനമന്ത്രിയെയല്ല, മോദി എന്ന ലോക്കല്‍ ഗുണ്ടയെയാണ് ചീത്തവിളിച്ചതെന്ന് നാനാ പടോളെ


  ഏതു നിമിഷവും ആക്രമം നടക്കാം; ഉക്രൈന് ആയുധം നല്‍കി സഹായിക്കരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പു നല്‍കി റഷ്യ


  ചെണ്ടവാദ്യവുമായി രാജ്യത്തിന്റെ നെറുകയില്‍ പള്ളിക്കലിന്റെ സ്വന്തം സൂരജ്‌, വിജയിയെ പ്രഖ്യാപിച്ചത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍


  പെണ്‍കുട്ടിയുമായി ബൈക്ക് റേസിംഗ്: തൃശൂരിൽ യുവാവിന് നാട്ടുകാരുടെ ക്രൂരമർദ്ദനം, കല്ലിനു തലയ്ക്കടിച്ചു, മര്‍ദനമേറ്റത് ബിരുദ വിദ്യാര്‍ഥിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.