വിദ്യാര്‍ത്ഥികളെ രണ്ടാംകിട പൗരന്മാരായിട്ടാണ് പല ബസ് ജീവനക്കാരും കാണുന്നത്.
തിരുവനന്തപുരം: ബസ് കണ്സെഷന് വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് വിദ്യാര്‍ത്ഥി സമൂഹത്തോട് ഗതാഗത മന്ത്രി ആന്റണി രാജു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എബിവിപി. വിദ്യാര്‍ത്ഥികളുടെ അവകാശമാണ് ബസ് കണ്സെഷന്. ബസ് മുതലാളിമാര്‍ക്ക് ഓശാന പാടി വിദ്യാര്‍ത്ഥി കണ്സഷന് തോന്നുംപടിയാക്കാമെന്ന് മന്ത്രി ധരിച്ചുവെക്കരുതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എന്‍സിടി ഹരി പറഞ്ഞു.
വിദ്യാര്‍ത്ഥികളെ രണ്ടാംകിട പൗരന്മാരായിട്ടാണ് പല ബസ് ജീവനക്കാരും കാണുന്നത്. പല െ്രെപവറ്റ് ബസുകാരും അവരുടെ ഔദാര്യമെന്ന നിലയിലാണ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നത്. െ്രെപവറ്റ് ബസിലുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര ബസ് ജീവനക്കാരുടെ സൗജന്യമോ ഔദാര്യമോ അല്ല. വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും എന്‍സിടി ഹരി പറഞ്ഞു. സീറ്റുണ്ടെങ്കിലും ബസില്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കാന്‍ പാടില്ലെന്നതാണ് ഇവിടുത്തെ െ്രെപവറ്റ് ബസുകാരുടെ നിയമം. പൊരിവെയിലത്തും വിദ്യാര്‍ത്ഥികള്‍ ഊഴംകാത്ത് ബസ് വാതില്ക്കല് നില്‍ക്കുന്നത് ബസ് സ്റ്റോപ്പുകളിലെ നിത്യകാഴ്ചയാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
എല്ലാം സഹിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ വിഡ്ഢികളാക്കുന്നതാണ് ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന. തീര്‍ത്തും നിരുത്തരവാദിത്വപരമായ പ്രസ്താവന പിന്‍വലിച്ച് വിദ്യാര്‍ഥിസമൂഹത്തോട് മാപ്പ് പറയാന്‍ മന്ത്രി തയ്യാറാവണം. ധിക്കാരപരമായ നിലപാടുമായിട്ടാണ് മന്ത്രി മുന്നോട്ട് പോകുന്നതെങ്കില്‍ ഗതാഗത മന്ത്രിയെ എബിവിപി വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എബിവിപിക്കെതിരെ വ്യാജ വാര്‍ത്തയുമായി മനോരമ ന്യൂസ്. നിയമ നടപടി സ്വീകരിക്കുമെന്ന് യദു കൃഷ്ണന്
ഹൈക്കോടതിയുടെ നിരീക്ഷണം: എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി
"കണ്സഷന് വിദ്യാര്‍ത്ഥികളുടെ അവകാശം"; പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറഞ്ഞില്ലായെങ്കില്‍ വഴിയില്‍ തടയുമെന്ന് എബിവിപി
ബിരുദ പരീക്ഷയുടെ ഫലപ്രഖ്യാപനം: കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് എബിവിപി
കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: എബിവിപിക്ക് ഉജ്വല വിജയം; എസ്എഫ്ഐ-എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തി