×
login
ഹൈക്കോടതിയുടെ നിരീക്ഷണം: എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി

നിരന്തരം ഈ നാടിന്റെ ക്രമസമാധാനത്തിന് തുരങ്കം വെക്കുന്ന സംഘടനകള്‍ എന്ന നിലക്കും, ഗുരുതരമായ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളായതുകൊണ്ടും തീവ്രവാദ സംഘടനകളാണെന്ന് കോടതി തന്നെ ചൂണ്ടികാട്ടിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കേണ്ടത് അനിവാര്യമാണ്.

കൊച്ചി: ഹൈക്കോടതി തീവ്രവാദ സംഘടനകളെന്ന് പരാമര്‍ശിച്ച  എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കണമെന്ന് എബിവിപി.  നിരന്തരം ഈ നാടിന്റെ ക്രമസമാധാനത്തിന് തുരങ്കം വെക്കുന്ന സംഘടനകള്‍ എന്ന നിലക്കും, ഗുരുതരമായ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളായതുകൊണ്ടും തീവ്രവാദ സംഘടനകളാണെന്ന് കോടതി തന്നെ ചൂണ്ടികാട്ടിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കേണ്ടത് അനിവാര്യമാണ്. 

മുന്‍ കൂട്ടി ലിസ്റ്റ് തയ്യാറാക്കി കൊല്ലപ്പെടുത്തുന്ന രീതി നാട്ടില്‍ അതീവ ഭീകരത സൃഷ്ടിക്കുന്നതാണ്. കേരളത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന കൊലപാതകങ്ങളില്‍ പ്രതിക്കൂട്ടില്‍ അകപ്പെട്ടവരും ഇതേ തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. മതഭ്രാന്തില്‍ സ്വന്തം മതത്തിനു വേണ്ടി തീവ്രവാദ പ്രവര്‍ത്തനം നടത്തി മറ്റു മതസ്ഥരെ കൊലപ്പെടുത്തുകയോ, സ്വയം രക്തസാക്ഷിയാവുകയോ ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ പോകാം എന്ന് വിശ്വസിക്കുന്ന ഇത്തരത്തിലുള്ള തീവ്രവാദികളാണ് ചാവേറുകളായി സ്‌ഫോടന പരമ്പരകള്‍ക്കുപോലും നേതൃത്വം കൊടുക്കുന്നത്.


 ഇത്തരം ഗൗരവതരമായ സാഹചര്യത്തില്‍ അടിയന്തിരമായി എസ്ഡിപിഐ  പോപുലര്‍ ഫ്രണ്ട് മതതീവ്രവാദ സംഘടനകളെ  നിരോധിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.വി അരുണ്‍ ആവശ്യപ്പെട്ടു.

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.