×
login
അഡ്വ. കെ.അയ്യപ്പന്‍ പിള്ള അനുസ്മരണം സംഘടിപ്പിച്ച് കേരള ലോ അക്കാദമി എബിവിപി‍ യൂണിറ്റ്

ഔന്നത്യവും അതിനോളം ലാളിത്യവും നിറഞ്ഞ അയ്യപ്പന്‍ പിള്ള സാറിന്റെ ഉജ്ജ്വലമായ വ്യക്തിത്വം ഒരാദര്‍ശമായി എല്ലാകാലവും നിലനില്‍ക്കുമെന്നും അത് തലമുറകള്‍ക്ക് വഴികാട്ടുമെന്നും അനുസ്മരണ ഭാഷണം നടത്തിക്കൊണ്ട് ഒ. രാജഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം: എബിവിപി കേരള ലോ അക്കാദമി യൂണിറ്റ് സ്വാതന്ത്ര്യ സമര സേനാനിയും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനും ലോ അക്കാദമി മുന്‍ ചെയര്‍മാനും അനന്തപുരിയുടെ കാരണവരുമായ അഡ്വ. കെ. അയ്യപ്പന്‍ പിള്ള അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല ഹാളില്‍ നടന്ന പരിപാടിയില്‍ മുന്‍ എംഎല്‍എ ഒ. രാജഗോപാല്‍, കെ. രാമന്‍പിള്ള , അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷദ് ജനറല്‍ സെക്രട്ടറി എം. ഗോപാല്‍, രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം വിഭാഗ് കാര്യകാരി സദസ്യന്‍ പി സുധാകരന്‍, എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.റ്റി ശ്രീഹരി എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തി.

എബിവിപി ലോ അക്കാദമി യൂണിറ്റ് പ്രസിഡന്റ് എസ്.എസ്. ഹരിശങ്കര്‍ അദ്ധ്യക്ഷനായിരുന്നു. ഔന്നത്യവും അതിനോളം ലാളിത്യവും നിറഞ്ഞ അയ്യപ്പന്‍ പിള്ള സാറിന്റെ ഉജ്ജ്വലമായ വ്യക്തിത്വം ഒരാദര്‍ശമായി എല്ലാകാലവും നിലനില്‍ക്കുമെന്നും അത് തലമുറകള്‍ക്ക് വഴികാട്ടുമെന്നും അനുസ്മരണ ഭാഷണം നടത്തിക്കൊണ്ട് ഒ. രാജഗോപാല്‍ പറഞ്ഞു.

അയ്യപ്പന്‍ പിള്ള സാറിന്റെ സംശുദ്ധ ജീവിതം ഏവര്‍ക്കും പ്രേരണയാണെന്നും അദ്ദേഹത്തിന്റെ സാത്വികവും ലളിതവുമായ ജീവിതത്തിലുടനീളം ആരോടും വിദ്വേഷവും പരിഭവവുമില്ലാതെ എല്ലാവരുടെയും നന്മയാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും തുടര്‍ന്നു സംസാരിച്ച കെ.രാമന്‍ പിള്ള പറഞ്ഞു.

തന്റെ നൂറ്റിരണ്ടാം വയസ്സില്‍ ലോ അക്കാദമി വിദ്യാര്‍ത്ഥി സമരപന്തലില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ലോ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച അയ്യപ്പന്‍ പിള്ള സര്‍ സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാതെ  നിലപാടുയര്‍ത്തിപ്പിടിച്ച വ്യക്തിത്വത്തിനുടമയായിരുന്നു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.റ്റി.ശ്രീഹരിയും പറഞ്ഞു. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി നടന്നത്.

  comment

  LATEST NEWS


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.