×
login
ബാലുശ്ശേരി സ്‌കൂള്‍ അധികൃതരുടെ തീരുമാനം പ്രശംസനീയം; വിവാദമാക്കിയത് ഇടതുപക്ഷത്തിന്റെ ബോധപൂര്‍വ്വമായ ശ്രമമെന്ന് എബിവിപി

പിപിഇ കിറ്റുമായി ബന്ധപ്പെട്ട അഴിമതിയും, ഗവര്‍ണ്ണര്‍ ചൂണ്ടിക്കാട്ടിയ കത്തും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനവുമൊക്കെ സജീവ ചര്‍ച്ചയാവുമ്പോള്‍. അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ഇടതു സര്‍ക്കാര്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമം മാത്രമാണ് ഈ വിവാദം.

കോഴിക്കോട്: കായികാധ്യാനം കൂടുതലുള്ളതിനാല്‍ അതിന് യോജിച്ച വസ്ത്രമാവണം യൂണിഫോം എന്ന തീരുമാനമെടുത്ത ബാലുശ്ശേരി ഗവ.ഗേള്‍സ് എച്ച്എസ്എസ് അധികൃതരുടെ തീരുമാനം പ്രശംസനീയമാണെന്ന് എബിവിപി. പക്ഷെ അതെന്തോ വലിയ വിപ്ലവ രാഷ്ടീയ നേട്ടമായി അവതരിപ്പിക്കാനും ക്രഡിറ്റ് ഏറ്റെടുക്കാനുമുള്ള ഇടതുപക്ഷനീക്കം അപഹാസ്യവുമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്‍ പറഞ്ഞു. ഇത്തരമൊരു തീരുമാനം ജെന്റര്‍ നൂട്രാലിറ്റിയുടെ ഭാഗമാണ് എന്ന രീതിയില്‍ ഇടതുപക്ഷം നടത്തുന്നത് വെറും വാചക കസര്‍ത്ത് മാത്രമാണ്.

സ്‌കൂള്‍ യൂണിഫോം ഒരുപോലെ ആക്കിയത് കൊണ്ട്മാത്രം സ്ത്രീ സ്വാതന്ത്രം സംരക്ഷിക്കപ്പെടുമെന്നും സമത്വമുണ്ടാവുമെന്നും വിശ്വസിക്കാനാവില്ല.  സമത്വത്തിന്റെയും നവോധാനത്തിന്റെയും വലിയ പ്രഖ്യാപനം നടത്തുന്ന ഇടതുപക്ഷം അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം പാര്‍ട്ടി സഖാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ള പോക്‌സോ കേസുകളെങ്കിലും അട്ടിമറിക്കപ്പെടാതെ കൃത്യമായി അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക എന്നതാണ്. 

പിപിഇ കിറ്റുമായി ബന്ധപ്പെട്ട അഴിമതിയും, ഗവര്‍ണ്ണര്‍ ചൂണ്ടിക്കാട്ടിയ കത്തും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനവുമൊക്കെ സജീവ ചര്‍ച്ചയാവുമ്പോള്‍. അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ഇടതു സര്‍ക്കാര്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമം മാത്രമാണ് ഈ വിവാദം. സ്‌കൂള്‍ അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് വര്‍ഗ്ഗീയ അജണ്ടകള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

 

 

  comment

  LATEST NEWS


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


  ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്


  കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി


  പട്ടയില്‍ പ്രഭാകരന്‍ അന്തരിച്ചു; നഷ്ടമായത് മുത്തശ്ശിക്കവിതകളുടെ മഹാകവി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.