×
login
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് വിദ്യാലയങ്ങളില്‍ സൗകര്യമൊരുക്കണം; സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് എബിവിപി

രജിസ്ട്രഷന്‍ അടക്കമുള്ള ജോലികള്‍ സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിയ്ക്കുന്നതു വഴി ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഭാരം കുറയ്ക്കന്നതിനും ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സഹായകരമാവും.

തിരുവനന്തപുരം: പതിനഞ്ച് മുതല്‍ പതിനെട്ട് വയസ് വരെയുള്ള കുട്ടികള്‍ളുടെ കോവിഡ് വാക്‌സിനേഷന് വിദ്യാലയങ്ങളില്‍ സൗകര്യമൊരുക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കൃത്യസമയത്ത് തന്നെ വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ ഇതിലൂടെ സാധ്യമാകും. ആധാര്‍ അടക്കമുള്ള ഒരോ വിദ്യാര്‍ത്ഥികളുടെയും അടിസ്ഥാന വിവരങ്ങള്‍ സ്‌കൂളുകളില്‍ ലഭ്യമാണ്. രജിസ്ട്രഷന്‍ അടക്കമുള്ള ജോലികള്‍ സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിയ്ക്കുന്നതു വഴി ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഭാരം കുറയ്ക്കന്നതിനും ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സഹായകരമാവും.

ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സ്‌കൂളുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ സ്‌കൂളുകളിലൂടെ വാക്‌സിന്‍ വിതരണം ചെയ്യുന്നതിലൂടെ എല്ലാ കുട്ടികളിലേക്കും വാക്‌സിന്‍ വേഗത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഈ നടപടി ഊര്‍ജ്ജം നല്‍കുമെന്നും. ഒമിക്രോണ്‍ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി സത്വരനടപടികള്‍ സ്വികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.