×
login
എബിവിപി‍ക്കെതിരെ വ്യാജ വാര്‍ത്തയുമായി മനോരമ ന്യൂസ്‍. നിയമ നടപടി സ്വീകരിക്കുമെന്ന് യദു കൃഷ്ണന്‍

സത്യം മറ്റൊന്നാണെന്നിരിക്കെ മത തീവ്രവാദ ശക്തികള്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് മനോരമ സ്വീകരിക്കുന്നത്. ഹിജാബ് വിഷയത്തില്‍ എ.ബി.വി.പിക്ക് ബന്ധമില്ലന്നും 2018ലെ കേരള ഹൈകോടതി വിധിക്കൊപ്പം നില്‍ക്കുന്ന എ.ബി.വി.പി ഒരുതരത്തിലും വിദ്യാഭ്യാസത്തില്‍ മതം കലത്തുന്നത് അംഗീകരിക്കില്ലന്നും വിവാദത്തിന്റെ തുടക്കത്തില്‍തന്നെ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണ്.

തിരുവനന്തപുരം: കര്‍ണ്ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് മനോരമ ന്യൂസ് നല്‍കിയിരിക്കുന്നത്. ഉടുപ്പിയിലെ പി.യൂ കോളേജിലേക്ക് ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ത്ഥിളെ എ.ബി.വി.പി ക്കാര്‍ തടയാനും അക്രമിക്കാനും ശ്രമിച്ചുവെന്നും ഹിജാബിനെതിരെ എ.ബി.വി.പി സമരം നടത്തിയെന്നും അതിനാലാണ് കോളേജ് വികസന സമിതികള്‍ നിരോധനവുമായി രംഗത്തെത്തിയത് എന്നുമൊക്കെയുള്ള വ്യാജ പ്രചരണങ്ങളാണ് മനോരമ നടത്തുന്നത്.

സത്യം മറ്റൊന്നാണെന്നിരിക്കെ മത തീവ്രവാദ ശക്തികള്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് മനോരമ സ്വീകരിക്കുന്നത്. ഹിജാബ് വിഷയത്തില്‍ എ.ബി.വി.പിക്ക് ബന്ധമില്ലന്നും 2018ലെ കേരള ഹൈകോടതി വിധിക്കൊപ്പം നില്‍ക്കുന്ന എ.ബി.വി.പി ഒരുതരത്തിലും വിദ്യാഭ്യാസത്തില്‍ മതം കലത്തുന്നത് അംഗീകരിക്കില്ലന്നും വിവാദത്തിന്റെ തുടക്കത്തില്‍തന്നെ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണ്.

മലയാളത്തിലെ ഉത്തരവാധിത്തപ്പെട്ട ഒരു മാധ്യമം എന്ന നിലക്ക് മനോരമയില്‍ നിന്നുമുണ്ടാകുന്ന ഇത്തരം സമീപനങ്ങള്‍ അംഗീകരിക്കാനാവില്ല. മനോരമ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.