×
login
കതിരണിഞ്ഞ പുഞ്ചക്കൃഷി പാടത്ത് കുരുവിക്കൂട്ടങ്ങളുടെ ആക്രമണം രൂക്ഷം

പതിനായിരക്കണക്കിന് കുരുവികള്‍ പറന്നിറങ്ങിയാണ് കതിര്‍മണികള്‍ തിന്നു തീര്‍ക്കുന്നത്. ഇവയുടെ ശല്യമകറ്റാന്‍ പകലന്തിയോളം പാടത്ത് തന്നെ കഴിച്ചു കൂട്ടുകയാണ് കര്‍ഷകര്‍.

കുമരകം കപ്പട പാടശേഖരത്തെ നെല്‍മണികള്‍ കൊത്തി തിന്നാനായി എത്തുന്ന കുരുവികളെ പാത്രം കൊട്ടി ഓടിക്കുന്ന കര്‍ഷകന്‍

കുമരകം: പുഞ്ചക്കൃഷിയുടെ കതിരുകളിലെ നെല്‍മണികള്‍ കൊത്തിയെടുക്കാന്‍ കൂട്ടമായി പറന്നെത്തിയ കുരുവികള്‍ കര്‍ഷകര്‍ക്ക് പുതിയ പ്രതിസന്ധിയാകുന്നു.  ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പുഞ്ചകൃഷിയുടെ കതിരണിഞ്ഞ  പാടശേഖരങ്ങളിലാണ് ഇവയുടെ കൂട്ടമായ ആക്രമണം.

പതിനായിരക്കണക്കിന് കുരുവികള്‍ പറന്നിറങ്ങിയാണ് കതിര്‍മണികള്‍ തിന്നു തീര്‍ക്കുന്നത്. ഇവയുടെ ശല്യമകറ്റാന്‍ പകലന്തിയോളം പാടത്ത് തന്നെ കഴിച്ചു കൂട്ടുകയാണ് കര്‍ഷകര്‍.  പടക്കം പൊട്ടിച്ചും പാത്രങ്ങളില്‍ കൊട്ടിയും ഇവയെ ഭയപ്പെടുത്തി ഓടിക്കുവാന്‍ പരിശ്രമം നടത്തുകയാണ് ഇവര്‍. പുലര്‍ച്ചയോടെയും വൈകുന്നേരങ്ങളിലുമാണ് ഇവയുടെ ശല്യമേറുന്നത്.  


കുമരകത്ത്  ആലക്കാടന്‍തറ കപ്പട, വിളക്കുമര കായല്‍, പള്ളിക്കായല്‍ എന്നി പാടശേഖരങ്ങളിലാണ് പ്രധാനമായും ഇവയുടെ ശല്യം. പാടശേഖരങ്ങളിലൂടെ  കടന്നുപോകുന്ന വൈദ്യുതി കമ്പികളിലും മരചില്ലകളിലും തെങ്ങോലകളുമാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍. വിരുപ്പു കൃഷിയിലും പിന്നീട് പുഞ്ചക്കൃഷിയുടെ ആരംഭത്തിലും മഴയും വെള്ളപ്പൊക്കവും വരുത്തിവെച്ച നഷ്ടങ്ങള്‍ക്കിടയിലാണ് കുരുവി കൂട്ടങ്ങള്‍ കര്‍ഷകന്റെ ഉറക്കം കെടുത്തുന്നത്.

 

 

  comment

  LATEST NEWS


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


  അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)


  കെഎസ്ആര്‍ടിസിയുടെ വരുമാനം ശമ്പളത്തിനായി ചെലവഴിക്കാന്‍ കഴിയില്ല; വരവും ചെലവുമെല്ലാം നോക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് ആന്റണി രാജു


  ഭക്ഷണത്തിന് വേണ്ടി പശുവിനെ കൊല്ലുന്നതിനെ അനൂകലിച്ചത് നടി നിഖില വിമലിന്‍റെ അറിവില്ലായ്മയെന്ന് ബിജെപി നേതാവ് രമേശ്


  ജോലിക്കാര്‍ക്ക് ശമ്പളം നല്‍കണം; മന്ത്രി പരിഹസിക്കുകയല്ല ചെയ്യേണ്ടത്; കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് വിളിച്ചു വരുത്തരുതെന്ന് എഐടിയുസി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.