×
login
ഏലം‍ വിലിയിടിവ്; സമരവുമായി കര്‍ഷകര്‍, വില കുറഞ്ഞതിന് പിന്നില്‍ സ്പൈസസ് ബോര്‍ഡും ലേല ഏജന്‍സികളുമെന്ന് ആരോപണം

1980-85 കാലഘട്ടങ്ങളില്‍ 600 മുതല്‍ 900 രൂപ വരെ കിലോഗ്രാമിന് വില ലഭിച്ചിരുന്നു. അന്ന് ഒരുലിറ്റര്‍ കീടനാശിനിക്ക് 45 രൂപയും ഒരുചാക്ക് വളത്തിന് 100 രൂപയും തൊഴിലാളികളുടെ വേതനം 12മുതല്‍ 18 രൂപവരെയുമായിരുന്നു.

കട്ടപ്പന: ഏലം, കുരുമുളക് വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് ഒരുകൂട്ടം ഏലം കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നു. ഏലകൃഷി രംഗത്തെ ഗവേഷണത്തിനും സമഗ്ര സംഭാവനകള്‍ക്കുമായി പുരസ്‌കാരം ലഭിച്ച റെജി ഞള്ളാനി, സുനില്‍ വണ്ടന്‍മേട്, എം.എല്‍. ആഗസ്തി എന്നിവരുടെ നേതൃത്വത്തില്‍ ഏലം കര്‍ഷകര്‍ 29ന് സ്പൈസസ് ബോര്‍ഡ് പടിക്കല്‍ സത്യഗ്രഹ സമരം നടത്തും. ഏലയ്ക്കയുടെ വില 700 രൂപയിലേക്ക് കുറഞ്ഞതിന് പിന്നില്‍ സ്പൈസസ് ബോര്‍ഡും ലേല ഏജന്‍സികളുമാണെന്ന് ഇവര്‍ ആരോപിച്ചു.  

1980-85 കാലഘട്ടങ്ങളില്‍ 600 മുതല്‍ 900 രൂപ വരെ കിലോഗ്രാമിന് വില ലഭിച്ചിരുന്നു. അന്ന് ഒരുലിറ്റര്‍ കീടനാശിനിക്ക് 45 രൂപയും ഒരുചാക്ക് വളത്തിന് 100 രൂപയും തൊഴിലാളികളുടെ വേതനം 12മുതല്‍ 18 രൂപവരെയുമായിരുന്നു. മൂന്നര പതിറ്റാണ്ടിനിപ്പുറവും ഏലയ്ക്ക വിലയില്‍ മാറ്റമില്ല. എന്നാല്‍ കീടനാശികളുടെയും മറ്റും വില പത്തിരട്ടിയിലധികം വര്‍ദ്ധിച്ചവെന്നും അവര്‍ പറഞ്ഞു.

സ്പൈസസ് ബോര്‍ഡ് നിലവില്‍ വന്നശേഷം കയറ്റുമതി കുത്തനെ കുറഞ്ഞു. ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാതെ ഇറക്കുമതി കൂടുതലായി നടത്തി കുത്തക വ്യാപാകരികളെ ബോര്‍ഡ് സഹായിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ലക്ഷങ്ങള്‍ വേതനം കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് കയറിയിരിക്കാനുള്ള ഇടം മാത്രമാണ് ബോര്‍ഡ് ഓഫീസുകള്‍. കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത സ്പൈസസ് ബോര്‍ഡും ലേലം കേന്ദ്രങ്ങളും പിരിച്ചുവിടണം. ഉത്പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഏലയ്ക്കയ്ക്കും കുരുമുളകിനും തറവില നിശ്ചയിക്കണം.

ഏലയ്ക്കയ്ക്ക് 5000 രൂപ തറവിലയായി നിശ്ചയിക്കുക, കുരുമുളകിന്റെ ഇറക്കുമതി തടയുക, വളങ്ങളും കീടനാശിനികളും ന്യായവിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അതേ പെന്‍ഷന്‍ 56 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംഘാടക സമിതി ഭാരവാഹികളായി റെജി ഞള്ളാനി(ചെയര്‍മാന്‍), ഷിബു ആക്കാട്ടുമുണ്ടയില്‍(വൈസ് ചെയര്‍മാന്‍), സുനില്‍ വണ്ടന്‍മേട്(സെക്രട്ടറി), രാജേന്ദ്രന്‍ കമ്പംമെട്ട്(ജോയിന്റ് സെക്രട്ടറി), എം.എല്‍ ആഗസ്തി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

  comment

  LATEST NEWS


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ


  ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍


  കോവിഡ് വാക്‌സിനേഷന്‍; വ്യാജ പ്രചാരണത്തിന് കേസെടുത്തു, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവർ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.