പച്ചപ്പുല്ല് കുറഞ്ഞ വിലയ്ക്ക് നല്‍കാനുള്ള സംവിധാനം കൂടി ഉണ്ടായാല്‍ ഒരുപരിധിവരെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവും. കൊടും ചൂടും കുടിവെള്ളക്ഷമാവും പരിഗണിച്ച് സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കണമെന്നാണ് ക്ഷീരമേഖലയിലുള്ളവരുടെ ആവശ്യം.
തൃശ്ശൂര്‍: ജില്ലയില്‍ ഇടവിട്ട് ചിലയിടങ്ങളില്‍ വേനല്‍മഴ പെയ്‌തെങ്കിലും കനത്ത ചൂട് കുറയാത്തത് ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാകുന്നു. കടുത്ത ചൂട് കാരണം പശുക്കളില്‍ പാലുല്‍പ്പാദനം വന്‍തോതില്‍ കുറഞ്ഞു. അഞ്ച് ലിറ്റര്‍ പാല്‍ ചുരത്തിയിരുന്ന പശു ഇപ്പോള്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് നല്‍കുന്നത് രണ്ട് ലിറ്റര്‍ മാത്രം. പാലുല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതിന് പുറമേ പാലിലെ കൊഴുപ്പിന്റെ അളവും കുറഞ്ഞിട്ടുണ്ട്.
മില്‍മയുടെ തൃശ്ശൂര്‍ ജില്ലാ ഡയറി പ്രതിദിനം സംഭരിക്കുന്ന പാലിന്റെ അളവില്‍ വന്‍തോതില്‍ കുറവുണ്ടായി. ജില്ലയില്‍ 12,000ഓളം ക്ഷീരകര്‍ഷകരുണ്ട്. ജില്ലയിലെ 144 ആപ്‌കോസ് (ആനന്ദ് മാതൃകാ) സംഘങ്ങളില്‍ നിന്നായി മില്‍മ ദിവസവും സംഭരിക്കുന്നത് 70,000 ലീറ്റര്‍ പാലാണ്. 20 വ്യവസായ സംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാലും ഇതിലുള്‍പ്പെടും. പ്രതിദിനം സംഭരിച്ചിരുന്ന 70,000 ലിറ്റര്‍ പാല്‍ ഇപ്പോള്‍ വേനല്‍ കനത്തതോടെ 42,000 ലിറ്ററായി കുറഞ്ഞിരിക്കുകയാണ്. പ്രതിദിന അളവില്‍ 40 ശതമാനത്തോളം കുറവ്. പാല്‍ സംഭരണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിനം 28,000 ലിറ്ററിന്റെ കുറവുണ്ടെന്ന് മില്‍മ തൃശ്ശൂര്‍ ഡയറി മാനേജര്‍ ഡോ.രാജ്‌മേനോന്‍ പറഞ്ഞു.
പാലുല്‍പ്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ക്ഷീരകര്‍ഷകര്‍. പച്ചപ്പുല്ലിന്റെയും വെള്ളത്തിന്റെയും ക്ഷാമം ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ കന്നുകാലികള്‍ക്ക് തീറ്റയെടുക്കുന്നതിന് സാധാരണയായി താത്പര്യം കുറയും. ഒരു പശുവിന് ദിവസം 60 ലിറ്റര്‍ വെള്ളം വേണം. കറവപ്പശുവിന് ഓരോ ലിറ്റര്‍ പാലിനും നാലു ലിറ്റര്‍ വീതം അധിക വെള്ളം ആവശ്യമാണ്. കനത്ത വേനലില്‍ കിണറുകളും കുളങ്ങളും അടക്കമുള്ള കുടിവെള്ള സ്രോതസ്സുകള്‍ ഏറെക്കുറെ വറ്റിയതോടെ പശുക്കള്‍ക്ക് കുടിവെള്ളവും തീറ്റയും നല്‍കാന്‍ കഴിയുന്നില്ല.
പാല്‍ നല്‍കിയാല്‍ ആഴ്ചതോറും ലഭിക്കുന്ന പണം കൊണ്ടാണ് ക്ഷീരകര്‍ഷകര്‍ കുടുംബം പോറ്റുന്നത്. പച്ചപ്പുല്ല് കുറഞ്ഞ വിലയ്ക്ക് നല്‍കാനുള്ള സംവിധാനം കൂടി ഉണ്ടായാല്‍ ഒരുപരിധിവരെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവും. കൊടും ചൂടും കുടിവെള്ളക്ഷമാവും പരിഗണിച്ച് സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കണമെന്നാണ് ക്ഷീരമേഖലയിലുള്ളവരുടെ ആവശ്യം. പുല്ലിന്റെ ദൗര്‍ലഭ്യം കാരണം പല കര്‍ഷകരും കന്നുകാലികളെ വില്‍ക്കുകയാണ്. ചൂട് വര്‍ധിച്ചതോടെ ഗര്‍ഭിണിപ്പശുക്കള്‍ക്ക് ആപത്തുണ്ടാകുമോ എന്ന ഭയത്തിലാണ് ക്ഷീരകര്‍ഷകര്‍.
നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു
വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി: . കേരളത്തില്‍ 36 ലക്ഷം കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി
മഴക്കാലം വരുന്നു; ശ്രദ്ധിക്കാം പശുക്കളുടെ ആരോഗ്യവും, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് മൃഗസംരക്ഷണ വകുപ്പ്
സൂര്യകാന്തി പാടം ഇനി തിരുവനന്തപുരത്തും; ജില്ലയിലെ ആദ്യ സൂര്യകാന്തി പാടമൊരുക്കി കൊല്ലയിൽ പഞ്ചായത്ത്, പൂവിടാൻ ഒരു മാസത്തെ കാത്തിരിപ്പ്
വാഴനാരില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍; വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് ഗ്രീനിക്ക്
കൂണ് കൃഷിയില്‍ വിസ്മയം തീര്‍ത്ത് ആദം; വേറിട്ട രീതിയിലെ സ്റ്റാര്‍ട്ടപ്പ് മോഡല്‍ കൂണ് കൃഷി, 10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം
മുന്തിരി വള്ളികള്‍ തളിര്‍ത്തു: നൂറുമേനി കൊയ്ത സന്തോഷത്തില്‍ വീട്ടമ്മ