×
login
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി

കാറളത്തുള്ള തന്റെ രണ്ടരയേക്കർ സ്ഥലത്ത് നേന്ത്രവാഴ കൃഷി ചെയ്തായിരുന്നു തുടക്കം. കൃഷി വിജയം കണ്ടതോടെ നേന്ത്രനോടൊപ്പം ഞാലിപ്പൂവൻ, പൂവൻ, പാളയംകോടൻ, റോബസ്റ്റ എന്നിവയും കൃഷി ചെയ്തു.

ഗോകുൽ കരിപ്പിള്ളി

കാഞ്ഞാണി: കൃഷിയായാലും രാഷ്ട്രീയ പ്രവർത്തനമായാലും ഗോകുൽ കരിപ്പിള്ളി എന്ന അന്തിക്കാട്ടുകാരന് ആവേശമാണ്. രണ്ടായാലും തനിക്ക് ഒരുപോലെ തിളങ്ങാനാകുമെന്നത് പ്രതിഫലിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖലകൾ.

ഗോകുലവാസൻ ( 55 )എന്ന ഗോകുൽ കരിപ്പിള്ളി 14 വർഷം മുൻപ് മൈസൂരിലെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലെത്തിയതോടെയാണ് കൃഷിയിൽ സജീവമാകുന്നത്. കാറളത്തുള്ള തന്റെ രണ്ടരയേക്കർ സ്ഥലത്ത് നേന്ത്രവാഴ കൃഷി ചെയ്തായിരുന്നു തുടക്കം. കൃഷി വിജയം കണ്ടതോടെ നേന്ത്രനോടൊപ്പം ഞാലിപ്പൂവൻ, പൂവൻ, പാളയംകോടൻ, റോബസ്റ്റ എന്നിവയും കൃഷി ചെയ്തു. പച്ചക്കറി കൃഷിക്കായി പ്രത്യേക സ്ഥലം മാറ്റിവച്ച് അവിടെ ചീര, കുമ്പളം, മത്തങ്ങ, വെള്ളരി എന്നിവ കൃഷി ചെയ്യാനും ഗോകുൽ ശ്രദ്ധിച്ചു. കൂടാതെ എരിവു കൂടിയ ഇനം പച്ചമുളക് ( ഭ്രാന്തൻ മുളക് ) കൃഷിയും കൂടെ ചെയ്തു. കഴിഞ്ഞ വർഷം 35,000 രൂപയുടെ പച്ചമുളക് ഇവിടെ നിന്ന് വിറ്റഴിച്ചു.

തെങ്ങും കവുങ്ങും ഗോകുലിന്റെ കൃഷിയിടത്തിലുണ്ട്. ഒരു വർഷം രണ്ട് ലക്ഷത്തോളം രൂപയുടെ അടയ്ക്ക ഇവിടെ നിന്നും ലഭിക്കാറുണ്ട്. ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, എല്ല് പൊടി തുടങ്ങിയവയാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. വിളവെടുക്കുന്ന വസ്തുക്കൾ കാറളത്തുള്ള കാർഷിക സമിതിയുടെ കീഴിലുള്ള വിഎഫ്പിസികെ യിലെത്തിച്ചാണ്  ഇപ്പോൾ വിറ്റഴിക്കുന്നത്. മുൻകാലങ്ങളിൽ കാട്ടൂരിലും പെരിങ്ങോട്ടുകരയിലുമുള്ള വ്യാപാരികൾക്ക് എത്തിച്ച് നൽകിയായിരുന്നു വിൽപ്പന. 2018 ലെ പ്രളയ സമയത്ത് 2 ലക്ഷം രൂപയുടെ കൃഷിനാശം ഇവിടെയുണ്ടായി.

രാവിലെ വീട്ടിൽ നിന്ന് കൃഷിയിടത്തിലെത്തുന്ന ഗോകുലിന് കൃഷിയിടത്തിൽ സഹായിയായിട്ടുള്ളത് കാറളം സ്വദേശി രാജനാണ്. തിരക്കുള്ള സമയത്ത് കൂടുതൽ പണിക്കാരെയും കൂട്ടും. നാളിതുവരെ നിരവധി ബഹുമതികൾ ഗോകുലിന് ലഭിച്ചു.  സമ്മിശ്ര കൃഷിചെയ്തതിന്റെ മികവിന് പുരസ്കാരവും ക്യാഷ് അവാർഡും നേടിയിട്ടുണ്ട്. കാറളം  കാർഷിക സമിതിയായ വിഎഫ്പിസികെ (വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരള ) യുടെ ഈ വർഷത്തെ മികച്ച കർഷകനുള്ള അവാർഡും ഗോകുലിന് ലഭിച്ചു.

അന്തിക്കാട് ശ്രീ കാർത്യായനി ദേവീ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയായ ഗോകുൽ കരിപ്പിള്ളി, കൃഷിക്കൊപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തകനുമാണ്. ബിജെപി നാട്ടിക മണ്ഡലം സെക്രട്ടറി കൂടിയായ ഗോകുലിന്റെ ഭാര്യ വിജയലക്ഷ്മി. മകൾ ഗ്രീഷ്മ അന്തിക്കാട് ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ്.


 

 

 

 

 

 

  comment

  LATEST NEWS


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.