×
login
മില്‍മയുടെ ക്ഷീരവര്‍ധിനി ബൈപാസ് ഫാറ്റ് വിപണിയില്‍

മില്‍മയുടെ മലമ്പുഴ പ്ലാന്റിലാണ് ഉത്പാദനം. വിപണി വിലയേക്കാള്‍ 70 ശതമാനം സബസിഡിയിലാണ് മലബാര്‍ മേഖല യൂണിയന്റെ സഹായ പദ്ധതിക്ക് കീഴില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്.

പാലക്കാട്: പൂര്‍ണഗര്‍ഭിണികളായ പശുക്കള്‍ക്ക് നല്‍കാനുള്ള മില്‍മയുടെ പോഷക ഉപോത്പന്നമായ ക്ഷീരവര്‍ധിനി ബൈപാസ് ഫാറ്റ് വിപണിയില്‍. ഗര്‍ഭകാലത്തിന്റെ അവസാനഘട്ടത്തിലും, പ്രസവിച്ച് ആദ്യ മൂന്നുമാസങ്ങളിലും പാലുത്പാദനം കൂടുതലുള്ള പശുക്കള്‍ക്കാണ് മില്‍മ പോഷക ഘടകങ്ങളടങ്ങിയ ബൈപാസ് ഫാറ്റ് ക്ഷീരവര്‍ധിനിയെന്ന പേരിലിറക്കുന്നതെന്ന് ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു.  

മില്‍മയുടെ മലമ്പുഴ പ്ലാന്റിലാണ് ഉത്പാദനം. വിപണി വിലയേക്കാള്‍ 70 ശതമാനം സബസിഡിയിലാണ് മലബാര്‍ മേഖല യൂണിയന്റെ സഹായ പദ്ധതിക്ക് കീഴില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. 15 ലിറ്ററില്‍ കൂടുതല്‍ ഉത്പാദന ക്ഷമതയുള്ള ഗര്‍ഭിണി പശുക്കള്‍ക്ക് പ്രസവിക്കുന്നതിന് മുമ്പുള്ള അവസാനത്തെ 10 ദിവസം മുതല്‍ പ്രസവാനന്തരമുള്ള 90 ദിവസം വരെ പ്രതിദിനം 100 ഗ്രാം കാലിത്തീറ്റയില്‍ ചേര്‍ത്ത് നല്‍കണം. ബൈപാസ് ഫാറ്റ് തീറ്റകള്‍ പശുക്കളുടെ ആമാശയത്തിന്റെ അവസാനഭാഗമായ അബോമാസത്തില്‍ ദഹിക്കുകയും പശുക്കളില്‍ ഊര്‍ജ്ജ സ്രോതസാകുകയും ചെയ്യുന്നു.  

പാലിന്റെ അളവിലും ഗുണത്തിലും വര്‍ധനവ്, പ്രസവാനന്തര രോഗങ്ങളില്‍ നിന്നും മുക്തി, യഥാസമയത്തുള്ള പ്രസവാനന്തര ഗര്‍ഭധാരണം, ഇളം കറവയില്‍ കൂടുതല്‍ പാലുത്പാദനം, ഉയര്‍ന്ന രോഗ പ്രതിരോധശക്തി എന്നിവയാണ് ക്ഷീരവര്‍ധനി കൊണ്ടുള്ള ഗുണങ്ങളെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. ഇതിന്റെ വിപണോദ്ഘാടനം ഇന്ന് രാവിലെ 11.30ന് മലമ്പുഴ മില്‍മ കാലിത്തീറ്റ പ്ലാന്റില്‍ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. വി.കെ. ശ്രീകണ്ഠന്‍ എംപി, എ. പ്രഭാകരന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, മില്‍മ എംഡി ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ് റാവു പങ്കെടുക്കും.

 

  comment

  LATEST NEWS


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.