കട്ടപ്പന: ഹൈറേഞ്ചിലെ മരച്ചീനി കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മൊസൈക് രോഗം വ്യാപിക്കുന്നു. ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മരച്ചീനി കൃഷി ഉണ്ടെങ്കിലും മൊസൈക് രോഗം മൂലം എല്ലാം നശിച്ച അവസ്ഥയിലാണ്.
ഹൈറേഞ്ചിലെ പ്രധാന തന്നാണ്ടു വിളയാണ് മരച്ചീനി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം ഹൈറേഞ്ചില്‍ മരച്ചീനി കൃഷി വ്യാപകമാണ്. ലോക് ഡൗണിനെ തുടര്‍ന്ന് ആളുകള്‍ എല്ലാം വീടുകളില്‍ ഇരുന്നതോടെ കൃഷി വിപുലീകരിക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ മരച്ചീനി കൃഷി ആരംഭിച്ചത്. എന്നാല്‍ മരച്ചീനിക്ക് മൊസൈക് രോഗം പിടിപെട്ടതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. ഇലകള്‍ ചുരുണ്ടു വളര്‍ച്ച മുരടിക്കുന്ന രോഗമാണ് മൊസൈക് രോഗം. രോഗം ബാധിച്ചു കഴിഞ്ഞാല്‍ ചെടികളുടെ ഇലകള്‍ മഞ്ഞളിക്കുന്നു.
ഇലകള്‍ അകത്തേക്ക് മടങ്ങി കട്ടിയുള്ളതായി ചുരുളുകയും ചെയ്യുന്നത് കാണാം. ഇലകളിലെ ഞരമ്പുകള്‍ മഞ്ഞളിച്ചു വരും. തുടര്‍ന്ന് ഇലകള്‍ പുതിയത് ഉണ്ടാകാതെ ഇരിക്കുകയും ചെടിയുടെ ആരോഗ്യം ക്ഷയിക്കുകയും കായകള്‍ക്കും മഞ്ഞ നിറം ആകുകയും ചെയ്യും. മൊസൈക് രോഗത്തില്‍ മരച്ചീനി കൃഷികള്‍ നശിച്ചതോടെ ദുരിതത്തിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: