രോഗം പിടിപെട്ട മൃഗങ്ങളെ രക്ഷിക്കാന്‍ ആശുപത്രികളില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനവും, ആവശ്യമായ മരുന്നും, ജീവനക്കാരെയും ലഭ്യമാക്കണമെന്ന് മലയോര കര്‍ഷക കൂട്ടായ്മയായ 'മണ്ണിന്റെ കാവലാള്‍' കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു.
പരപ്പ: മൃഗ ഡോക്ടര്‍മാരുടെ കൃത്യസമയത്തുള്ള സേവനം ലഭിക്കാത്തതിനാല്‍ മലയോര മേഖലയില്‍ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പല കര്‍ഷകരും പലിശക്ക് പണം വാങ്ങിയും വായ്പ എടുത്തുമാണ് വളര്‍ത്തുമൃഗങ്ങളെ വാങ്ങി ഉപജീവനത്തിനായി പോറ്റി വളര്‍ത്തുന്നത്. അതില്‍ പലതും അസുഖം പിടിപെട്ടു കിടപ്പിലാകുമ്പോള്‍ അത്യാവശ്യമായി മൃഗാശുപത്രിയില്‍ ബന്ധപ്പെടുമ്പോള്‍ തന്നെ ജീവനക്കാരില്ല, ഡോക്ടര്‍ ഇല്ല എന്ന് പറഞ്ഞു കൈമലര്‍ത്തുന്ന സ്ഥിതിയാണുള്ളത്.
രോഗങ്ങൾ കാരണം മൃഗങ്ങളുടെ ജീവന് നഷ്ടപ്പെടുന്നതോടൊപ്പം വന്‍ സാമ്പത്തിക നഷ്ട്ടമാണ് ഓരോ കര്‍ഷകര്‍ക്കും ഉണ്ടാകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രസവമെടുക്കാന്‍ ഡോക്ടറെ കിട്ടാത്തതിനാല്‍ ബിരിക്കുളത്തെ മിനിയുടെ പശു പ്രസവിച്ച ഉടനെ ചത്തത്. കൊട്ടമടലിലെ സ്ക്കറിയയുടെ ഒരു വയസുള്ള പശുക്കിടാവും കൃത്യമായ ചികിത്സ കിട്ടാതെ ചത്തിരുന്നു. ബിരിക്കുളം, പെരിയങ്ങാനം, കാലിച്ചാമരം തുടങ്ങി ഏഴോളം ക്ഷീരകര്‍ഷക സംഘങ്ങളിലായി 1500ലധികം ക്ഷീരകര്‍ഷകരാണ് അത്യാവശ്യ സമയങ്ങളില്‍ മൃഗ ഡോക്ടര്‍മാരുടെ സേവനം കിട്ടാതെ നട്ടം തിരിയുന്നത്.
രോഗം പിടിപെട്ട മൃഗങ്ങളെ രക്ഷിക്കാന്‍ ആശുപത്രികളില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനവും, ആവശ്യമായ മരുന്നും, ജീവനക്കാരെയും ലഭ്യമാക്കണമെന്ന് മലയോര കര്‍ഷക കൂട്ടായ്മയായ 'മണ്ണിന്റെ കാവലാള്‍' കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എന്‍ കെ പ്രേമചന്ദ്രന്, എന്‍ ഹരി, ജി അനില്‍ കുമാര്‍ റബ്ബര്‍ ബോര്‍ഡ് അംഗങ്ങള്‍
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
മണ്ണറിഞ്ഞ് മഴയറിഞ്ഞ് കുട്ടികളുടെ കൃഷിപാഠശാല
'ഗാക് ഫ്രൂട്ടി'നെ നട്ടുവളര്‍ത്തി പരീക്ഷണ വിജയവുമായി മടിക്കൈ കോട്ടക്കുന്നിലെ മജീദ്, ഔഷധഗുണമുള്ള ഗാകിൻ്റെ ഒരു പഴത്തിന് ഒന്നരക്കിലോ വരെ തൂക്കം
വയലാര്‍ ബ്രാന്‍ഡ് ചോളം വിപണിയില്‍; കൃഷിയുടെ ഭാഗമായത് 640 തൊഴിലുറപ്പ് തൊഴിലാളികൾ, 16 ഏക്കറിൽ വിളഞ്ഞത് മക്കച്ചോളവും മണിച്ചോളവും
മൃഗഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനമില്ല: മലയോര മേഖലകളിൽ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നു, കർഷകർക്ക് വൻ സാമ്പത്തിക നഷ്ടം