×
login
വീട്ടുപ്പറമ്പിലെ നാടൻ മീനുകൾ; ബയോഫ്ലോക് മത്സ്യ കൃഷിയുമായി പ്രിയ പ്രസാദ്

3 വർഷം മുൻപ് പുരയിടത്തിനോട് ചേർന്നുള്ള 10 സെന്റ് സ്ഥലത്താണ് ഇവർ ബയോഫ്ലോക് രീതിയിൽ മത്സ്യ കൃഷി തുടങ്ങുന്നത്. പിലോപ്പി, റെഡ് പിലോപ്പി, ആസാം വാള, വരാൽ, കടു, മുഷി, റൂഹു തുടങ്ങിയവയാണ് വളർത്തുന്നത്.

പ്രിയ പ്രസാദ്

തൃശൂർ: പുരയിടത്തോട് ചേർന്ന സ്ഥലത്ത് വിഷരഹിതമായ രീതിയിൽ  നടത്തുന്ന നാടൻ മത്സ്യ കൃഷിക്ക് പ്രചാരമേറുന്നു. എറവ് ആറാംകല്ല് സ്വദേശി മനയിൽ വീട്ടിൽ പ്രിയ പ്രസാദാണ് ബയോഫ്ലോക് രീതിയിൽ മത്സ്യ കൃഷി നടത്തി അതിജീവനത്തിന്റെ വേറിട്ട പാത തുറക്കുന്നത്.

കടൽ മത്സ്യങ്ങളെ ഭക്ഷിച്ചു ശീലിച്ച നാട്ടുകാർക്കിടയിൽ വീട്ടു പറമ്പിൽ കൃഷി ചെയ്ത വിഷരഹിതമായ നാടൻ മീനുകളെ നേരിട്ടു കണ്ടു വാങ്ങാനുള്ള അവസരവും, ഇത്തരം കൃഷിരീതിയിൽ താൽപ്പര്യമുള്ളവർക്ക് വേണ്ട നിർദേശങ്ങളും മീൻ വളർത്താൻ വേണ്ട സാങ്കേതിക സഹായങ്ങളും പ്രിയ ചെയ്തു വരുന്നുണ്ട്.

3 വർഷം മുൻപ് പുരയിടത്തിനോട് ചേർന്നുള്ള 10 സെന്റ് സ്ഥലത്താണ് ഇവർ ബയോഫ്ലോക് രീതിയിൽ മത്സ്യ കൃഷി തുടങ്ങുന്നത്. പിലോപ്പി, റെഡ് പിലോപ്പി, ആസാം വാള, വരാൽ, കടു, മുഷി, റൂഹു തുടങ്ങിയവയാണ് വളർത്തുന്നത്.  വ്യതസ്ത അളവുകളിലുള്ള ടാങ്കുകളിൽ വെള്ളം നിറച്ച ശേഷം ബാക്ടീരിയകളെ 7 മുതൽ 11 ദിവസം കൊണ്ട് സൃഷ്ടിച്ചെടുത്ത ശേഷമാണ് മീനുകളെ നിക്ഷേപിക്കുന്നത്. മത്സ്യത്തിന്റെ വിസർജ്യങ്ങൾ ടാങ്കിലെ ബാക്ടീരിയ ഉപയോഗിച്ച് വീണ്ടും തീറ്റയായി മാറുന്ന പ്രക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്. 3 മുതൽ 6 മാസം വരെയെടുക്കും മീനുകൾ വലുതാകാൻ. കിലോക്ക് 150 മുതൽ 600 രൂപ വില വരെയുള്ള മീനുകളുണ്ട് ഇവിടെ.

മത്സ്യം നേരിട്ട് കണ്ട് വാങ്ങാനെത്തുന്നവർക്ക് മത്സ്യം നുറുക്കി വൃത്തിയാക്കിയും, മസാല പുരട്ടി റെഡി ടു ഫ്രൈ രീതിയിലും ഇവർ നൽകുന്നുണ്ട്. ഇത്തരം മത്സ്യകൃഷി രീതി താൽപര്യമുള്ളവർക്ക് വേണ്ട പ്രോത്സാഹനവും പ്രിയയും ഭർത്താവ് പ്രസാദും ചേർന്ന് നൽകി വരുന്നു. മകൻ ജിഷ്ണുവാണ് ഇരുവർക്കും സഹായിയായി കൂടെയുള്ളത്.


മത്സ്യം വളർത്താൻ ആനുകൂല്യങ്ങൾ

പ്രിയയുടെ കൃഷിയിടത്തിലെ 4 മീറ്റർ വട്ടത്തിലുള്ള 7 ടാങ്കുകൾ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജ്നയുടെ ആനുകൂല്യത്തോടെ നിർമ്മിച്ചവയാണ്. ടാങ്കുകൾക്കും, മീൻ, തീറ്റ തുടങ്ങിയവയെല്ലാം കൂടി 7.5 ലക്ഷം രൂപയാണ് ചിലവ് വന്നത്. ഇതിൽ 40% സബ്സിഡി കേന്ദ്ര ഗവൺമെന്റ് നൽകി.

5 മീറ്റർ വരുന്ന മറ്റൊരു ടാങ്കിനും മീനിനും മറ്റുമായി 1,32,000 രൂപയായിരുന്നു ചിലവ്. ഇതിലും ഫിഷറീസ് വകുപ്പിന്റെയും പഞ്ചായത്തിന്റെയും സബ്സിഡി ചേർത്ത് ആകെ 40% സബ്സിഡിയും ലഭിച്ചു. ഇത്തരത്തിൽ വളർത്തുന്ന മീനുകൾക്ക് ഇതു വരെ രോഗലക്ഷണങ്ങളൊന്നുമില്ല.

 

 

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.