×
login
മുണ്ടകന്‍ കൊയ്ത്ത് കഴിഞ്ഞ ആത്മസംതൃപ്തിയില്‍ റോസാന്റോ സിസ്റ്റര്‍

ദിലീപ്

ഇരിഞ്ഞാലക്കുട: കോമ്പാറ പടിഞ്ഞാറെ പാടത്ത് 2 ഏക്കര്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് റോസാന്റോ സിസ്റ്റര്‍ ഇത്തവണ കൃഷി ചെയ്തത്. തന്റെ നെല്‍ വയലുകളില്‍ മുണ്ടകന്‍ കൊയ്ത്ത് കഴിഞ്ഞ് ആത്മസംതൃപ്തിയിലാണ് ഇപ്പോള്‍ സിസ്റ്റര്‍. ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളാണ് സിസ്റ്റര്‍ക്കിത്. നൂറ് ശതമാനം ജൈവ രീതിയില്‍ കൃഷി ചെയ്‌തെടുത്തതാണ് ഈ നെല്‍ വയലുകള്‍.

ആലപ്പുഴ ജില്ലയിലെ കൈതവനയില്‍ മംഗലത്തു ഹൗസില്‍ ദേവസ്യ ആന്റണിയുടേയും ത്രേസ്യാമ്മയുടെയും 12 മക്കളില്‍ ഒന്‍പതാമത്തെ മകളാണ് സിസ്റ്റര്‍. ഇരിഞ്ഞാലക്കുട സെ. ജോസഫ്‌സ് കോളേജില്‍ അദ്ധ്യാപികയായ ശേഷം സന്യാസിനിയായി. 30 വര്‍ഷം കോളേജില്‍ പഠിപ്പിച്ചു. 2020 ല്‍ വിരമിച്ചു. സന്യാസത്തിന്റെ ജൂബിലി വര്‍ഷമായ 2018ല്‍ ദൈവത്തോടുള്ള നന്ദിസൂചകമായി ഇരിഞ്ഞാലക്കുട ആസാദ് റോഡിലെ വൃക്കരോഗം മൂലം കഷ്ടപ്പെട്ടിരുന്ന സൈക്കിള്‍ മെക്കാനിക്കായ തിലകന് സ്വന്തം വൃക്ക നല്‍കി. 17 പ്രാവശ്യം രക്തദാനം ചെയ്തു. ഇതുപോലെ നിരവധി ജീവകാരുണ്യ, സാമൂഹ്യ- പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് സിസ്റ്റര്‍.

മഴക്കുറവടക്കം ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഈ നെല്‍ക്കതിരുകള്‍ തളിരിട്ടത്. പുതിയ തലമുറയെ കൃഷിയിലേക്ക് അടുപ്പിക്കുകയാണ് സിസ്റ്ററുടെ ലക്ഷ്യം. നമുക്കുള്ളത് നാം തന്നെ ഉണ്ടാക്കണം എന്നതാണ് പുതിയ തലമുറ മനസ്സിലാക്കേണ്ടതെന്ന് സിസ്റ്ററുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. ഹിന്ദി സേവി സമ്മാന്‍, മികച്ച പരിസ്ഥിതി പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ്, അണക്കത്തില്‍ ഭാസ്‌കരന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കൊറ്റവേ പുരസ്‌കാരം എന്നിങ്ങനെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹയാണ് റോസാന്റോ സിസ്റ്റര്‍.

  comment

  LATEST NEWS


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


  അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)


  കെഎസ്ആര്‍ടിസിയുടെ വരുമാനം ശമ്പളത്തിനായി ചെലവഴിക്കാന്‍ കഴിയില്ല; വരവും ചെലവുമെല്ലാം നോക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് ആന്റണി രാജു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.