×
login
റബ്ബറിലെ ഇലരോഗം: ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിച്ച് റബ്ബര്‍ ബോര്‍ഡ്

ഇലകള്‍ രോഗം ബാധിച്ച് നശിക്കുന്നത് വലിയതോതിലുള്ള ഉത്പാദന നഷ്ടത്തിനിടയാക്കുന്നു. റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ റബ്ബര്‍ ബോര്‍ഡ് കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ അവ നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നത്.

പൊന്‍കുന്നം (കോട്ടയം): റബ്ബറില്‍ ഉണ്ടാകുന്ന ഇലരോഗങ്ങളെ പ്രതിരോധിക്കാന്‍ ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിച്ച് റബ്ബര്‍ ബോര്‍ഡ്. കാലാവസ്ഥാ വ്യതിയാനവും തുടര്‍ച്ചയായ മഴയും കാരണം ഇലരോഗങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണിത്.

ഇലകള്‍ രോഗം ബാധിച്ച് നശിക്കുന്നത് വലിയതോതിലുള്ള ഉത്പാദന നഷ്ടത്തിനിടയാക്കുന്നു. റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ റബ്ബര്‍ ബോര്‍ഡ് കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ അവ നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നത്.


റബ്ബര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുള്ള ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള റബ്ബറിനത്തിന്റെ തൈത്തണ്ടില്‍ രണ്ടര-മൂന്നു മീറ്റര്‍ ഉയരത്തില്‍ ഇലരോഗങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള മറ്റൊരിനം ബഡ്ഡ് ചെയ്ത് പിടിപ്പിക്കുന്നതാണ് ക്രൗണ്‍ ബഡ്ഡിങ്. ഇങ്ങനെ ചെയ്യുമ്പോള്‍ റബ്ബര്‍ മരത്തിന്റെ ടാപ്പ് ചെയ്യാനുദ്ദേശിക്കുന്ന തായ്ത്തടി ഉത്പാദനശേഷി കൂടിയ ഇനത്തിന്റെയും, ശാഖകളും ഇലകളും രോഗപ്രതിരോധ ശേഷിയുള്ള മറ്റൊരു ഇനത്തിന്റേതുമാകും. ഇത്തരം മരങ്ങളിലെ ഇലകള്‍ രോഗത്തെ പ്രതിരോധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തായ്ത്തടി ഉത്പാദനശേഷി കൂടിയ ഇനത്തിന്റേതായതിനാല്‍ മെച്ചപ്പെട്ട ആദായവും ലഭിക്കും.

ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ 1970ലാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ക്രൗണ്‍ ബഡ്ഡിങ് നടത്തിയ തോട്ടത്തില്‍ ഇലകൊഴിച്ചില്‍ വളരെ കുറവാണെന്ന് കണ്ടെത്തി. റബ്ബര്‍ പാലിന്റെ ഗുണത്തിലും വ്യത്യാസമില്ല. മരുന്ന് തളിക്കേണ്ടതായി വന്നിട്ടില്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇല കൊഴിയാത്തതുകൊണ്ട് വേനല്‍ക്കാലത്ത് ടാപ്പിങ് നിര്‍ത്തേണ്ട സാഹചര്യവുമില്ല. കപ്പ് തൈകളില്‍ ക്രൗണ്‍ ബഡ്ഡിങ് നടത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ പുരോഗമിക്കുന്നു.

  comment
  • Tags:

  LATEST NEWS


  ഫുട്‌ബോളര്‍ ഷോപ്പിങ്; ജനിച്ച രാജ്യത്തിനെതിരെ കളിച്ചവര്‍ നിരവധി


  പറങ്കിപ്പടയ്ക്ക് സ്വിസ് വെല്ലുവിളി; കിരീടം സ്വപ്‌നം കണ്ട് പോര്‍ച്ചുഗള്‍


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.