കിലോഗ്രാമിന് രണ്ട് രൂപ വരെ പ്രോത്സാഹനമായി നല്കുന്നതാണ് റബ്ബര്‍ ബോര്‍ഡ് പദ്ധതി. റബ്ബറുത്പാദക സംഘങ്ങളിലോ റബ്ബര്‍ ബോര്‍ഡ് കമ്പനികളിലോ ഷീറ്റു റബ്ബര്‍ നല്കുന്ന കര്‍ഷകര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 2021 ഡിസംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള പദ്ധതികാലത്ത് ഒരു കര്‍ഷകന് പരമാവധി 5000 രൂപ വരെ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ധനസഹായം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.
പൊന്‍കുന്നം: റബ്ബര്‍ കര്‍ഷകര്‍ ലാറ്റക്‌സ് വില്പനയിലേക്ക് തിരിഞ്ഞതോടെ റബ്ബര്‍ ഷീറ്റ് ഉത്പാദനത്തില്‍ കുറവ്. ഷീറ്റ് ഉത്പാദിപ്പിക്കാന്‍ പ്രോത്സാഹനത്തിന് കിലോഗ്രാമിന് രണ്ട് രൂപ വരെ നല്കാന്‍ റബ്ബര്‍ ബോര്‍ഡിന്റെ പദ്ധതി.
കിലോഗ്രാമിന് രണ്ട് രൂപ വരെ പ്രോത്സാഹനമായി നല്കുന്നതാണ് റബ്ബര്‍ ബോര്‍ഡ് പദ്ധതി. റബ്ബറുത്പാദക സംഘങ്ങളിലോ റബ്ബര്‍ ബോര്‍ഡ് കമ്പനികളിലോ ഷീറ്റു റബ്ബര്‍ നല്കുന്ന കര്‍ഷകര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 2021 ഡിസംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള പദ്ധതികാലത്ത് ഒരു കര്‍ഷകന് പരമാവധി 5000 രൂപ വരെ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ധനസഹായം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.
മുന്‍വര്‍ഷത്തേക്കാള്‍ 2021ല്‍ പ്രകൃതിദത്ത റബ്ബര്‍ ഉത്പാദനത്തില്‍ വര്‍ധനയുണ്ടായെങ്കിലും ഷീറ്റ് റബ്ബറിന്റെ ഉത്പാദനം കൂടിയില്ല. 2021ല്‍ 2.5 ശതമാനത്തിന്റെ കുറവ്. റബ്ബര്‍ പാലിന് മെച്ചപ്പെട്ട വില കിട്ടിത്തുടങ്ങിയതോടെയാണ് ലാറ്റക്‌സ് വില്പനയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞത്. ഷീറ്റ് റബ്ബര്‍ ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ സമയവും പണച്ചെലവും കഷ്ടപ്പാടും ആവശ്യമായതിനാലാണ് ലാറ്റക്‌സ് വില്പനയിലേക്ക് കര്‍ഷകരെ തിരിച്ചുവിടുന്നത്. ടാപ്പിങ് തൊഴിലാളികളുടെ കുറവും മറ്റൊരു കാരണമാണ്.
കര്‍ഷകരുടെ ഈ പിന്മാറ്റം ഷീറ്റ് റബ്ബറിന്റെ ദൗര്‍ലഭ്യത്തിന് കാരണമാകും. ഷീറ്റു റബ്ബറില്‍ നിന്ന് ലാറ്റക്‌സിലേക്കുള്ള മാറ്റം റബ്ബര്‍ മേഖലയ്‌ക്ക് തിരിച്ചടിയാകും. ഇത് മുന്നില്‍ക്കണ്ടാണ് ഷീറ്റുത്പാദനം കൂട്ടുന്നതിന് റബ്ബര്‍ ബോര്‍ഡ് ഹ്രസ്വകാല ധനസഹായ പദ്ധതി നടപ്പാക്കുന്നത്.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സൂര്യകാന്തി പൂക്കള്‍ അഴക് വിടര്‍ത്തി വല്ലപ്പുഴ പാടം; ഫോട്ടോഷൂട്ടിനും സെല്‍ഫിയെടുക്കാനും സന്ദർശകരുടെ തിരക്ക്, നേട്ടം കൊയ്ത് മൂവർ സംഘം
എള്ള് കൃഷിയില്‍ വിജയഗാഥയുമായി യുവ കര്‍ഷകന്; മികവിന്റെ കൃഷിയൊരുക്കിയത് പാട്ടത്തിനെടുത്ത ഭൂമിയിൽ
നെല്ല് നിലംപറ്റി; കൊയ്തെടുത്താല്‍ കടകെണിയിലാകും, വിളവെടുപ്പ് ഉപേക്ഷിച്ച് കര്‍ഷകന്
വിഷുവും മേട സംക്രാന്തിയും കഴിഞ്ഞു, ഇനി കാര്‍ഷികവൃത്തിയുടെ നാളുകള്‍
ചൂട് താങ്ങാനാകാതെ കന്നുകാലികള്‍ ; പാല് ഉല്‍പ്പാദനത്തില്‍ കുറവ്, കടുത്ത പ്രതിസന്ധിയിൽ ക്ഷീരകര്‍ഷകര്‍
അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്‌ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും