×
login
മണ്ണറിഞ്ഞ് മഴയറിഞ്ഞ് കുട്ടികളുടെ കൃഷിപാഠശാല

നിലമൊരുക്കല്‍, ഞാറുനടല്‍, നാട്ടിപ്പാട്ട്, കൃഷിയറിവുകള്‍, കൃഷിയോര്‍മ്മകള്‍, വയല്‍നടത്തം തുടങ്ങിയ പരിപാടികളാണ് കൃഷിപാഠശാലയില്‍ ഉള്‍പ്പെടുത്തിയത്.

കണ്ണൂര്‍: കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി മയ്യില്‍ ഗ്രാമപഞ്ചായത്ത് കീഴാലംവയല്‍ പാടശേഖര സമിതിയുടെ സഹകരണത്തോടെ കൃഷിപാഠശാല സംഘടിപ്പിച്ചു. നിലമൊരുക്കല്‍, ഞാറുനടല്‍, നാട്ടിപ്പാട്ട്, കൃഷിയറിവുകള്‍, കൃഷിയോര്‍മ്മകള്‍, വയല്‍നടത്തം തുടങ്ങിയ പരിപാടികളാണ് കൃഷിപാഠശാലയില്‍ ഉള്‍പ്പെടുത്തിയത്.

വിദ്യാലയത്തിലെ 80 കുട്ടികളാണ് ഏകദിന പാഠശാലയില്‍ പങ്കെടുത്തത്. മയ്യില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. മയ്യില്‍ റൈസ് പ്രൊഡ്യൂസിങ് കമ്പനി മാനേജിങ് ഡയരക്ടര്‍ ടി.കെ.ബാലകൃഷ്ണന്‍ ക്ലാസെടുത്തു.

പിടിഎ എക്‌സിക്യൂട്ടീവ് അംഗം ഹരീഷ് നമ്പ്യാര്‍, വിദ്യാരംഗം കണ്‍വീനര്‍ എ. സജിത്ത് എന്നിവര്‍ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി യു. രരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. അധ്യാപകരായ ടോണി സെബാസ്റ്റ്യന്‍, പി.വി. വൈഷ്ണവ്, കെ.ടി. ലിലിയമോള്‍, വി. വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി. നാടന്‍പാട്ട് കലാകാരന്‍ റംഷി പട്ടുവത്തിന്റെ നേതൃത്വത്തില്‍ മയ്യില്‍ അഥീന നാടക നാട്ടറിവ് വീട് അവതരിപ്പിച്ച നാട്ടുമൊഴി വായ് മൊഴി വരമൊഴിപ്പാട്ടുകളും അരങ്ങേറി.

  comment

  LATEST NEWS


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.