login
മരച്ചീനിക്ക് വിളവുണ്ട്; വിലയില്ല കര്‍ഷകര്‍‍ പ്രതിസന്ധിയില്‍

താങ്ങ് വില നല്‍കി മരച്ചീനി കര്‍ഷകരെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ വിപണി പോലും മരച്ചീനി വാങ്ങാത്ത അവസ്ഥയാണുള്ളത്.

ശാസ്താംകോട്ട: മരച്ചീനിക്ക് വിലയില്ല, വാങ്ങാന്‍ ആളുമില്ല... കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. കൊല്ലം ജില്ലയുടെ വടക്കന്‍ താലൂക്കുകളില്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ മരച്ചീനിയാണ് വിലയില്ലാത്തതിനാല്‍ കൃഷിയിടങ്ങളില്‍ കാട്കയറി കിടക്കുന്നത്.

താങ്ങ് വില നല്‍കി മരച്ചീനി കര്‍ഷകരെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ വിപണി പോലും മരച്ചീനി വാങ്ങാത്ത അവസ്ഥയാണുള്ളത്. രണ്ട് ദിവസം മുന്‍പ് ശൂരനാട് തെക്ക് പഞ്ചായത്തിലെ വിപണിയില്‍ മരച്ചീനിയുമായി എത്തിയ കര്‍ഷകര്‍ വില ലഭിക്കാത്തതിനാല്‍ തിരികെ പോയി. വാങ്ങാന്‍ ആളില്ലാത്തതിനാല്‍ പലരും മരച്ചീനി വിപണിയില്‍ നിന്ന് തിരികെ കൊണ്ടുവന്ന് കന്നുകാലികള്‍ക്കും മറ്റും അരിഞ്ഞു നല്‍കുകയാണ്.

കിലോയ്ക്ക് 25 രൂപ മുതല്‍ 40 രൂപ വരെ മരച്ചീനിക്ക് വിലയുണ്ടായിരുന്നു. അത് ഇപ്പോള്‍ എട്ട് രൂപ വരെയായി കുറഞ്ഞു. എന്നാല്‍ നഷ്ടം സഹിച്ചും എട്ടുരൂപക്ക് നല്‍കാമെന്ന് തീരുമാനിച്ചാല്‍ പോലും വാങ്ങാതെ കച്ചവടക്കാര്‍ ഒഴിഞ്ഞു മാറുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ആയിരത്തി അഞ്ഞൂറ്മൂട് മരച്ചീനി നട്ടുവളര്‍ത്തിയ ശൂരനാട്ടെ മരച്ചീനി കര്‍ഷകനായ കിണറു വിളയില്‍ സന്തോഷ് ചെലവായ തുകയുടെയും നഷ്ടത്തിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തി വിവരിക്കുന്നു. പാട്ടത്തിന് ഭൂമി എടുത്താണ് മരിച്ചീനി കൃഷി ഇറക്കിയത്. ഒരു മൂട് ചീനി പൂര്‍ണ്ണ വളര്‍ച്ച എത്തിയപ്പോള്‍ 30 രൂപ ചെലവായി. കൃഷിഭൂമി പാകമാക്കി ചീനി കമ്പ് നട്ട് വെള്ളം നനച്ചാണ് കിളിര്‍പ്പിച്ചത്. പിന്നീട് രണ്ട് തവണ ജോലിക്കാരെ നിറുത്തി ഇട കിളച്ചു. രണ്ട് തവണ വളവും ഇട്ടു. ആറു മാസം കൊണ്ട് പാകമാകുന്ന ഇനത്തില്‍ പെട്ടതാണ് ചീനിയാണ് നട്ടത്. ഇപ്പോള്‍ വിളവെടുക്കാന്‍ പാകമായി കിടക്കുകയാണ്. ചില കച്ചവടക്കാര്‍ വന്ന് നോക്കിയതല്ലാതെ പലരും വില പോലും പറഞ്ഞില്ലായെന്നും സന്തോഷ് പറയുന്നു.

ഇത്തരത്തില്‍ ഹെക്ടര്‍ കണക്കിന് മരച്ചീനി നട്ട് പരിപാലിച്ച ശേഷം വില ലഭിക്കാതെ നിരാശയില്‍ കഴിയുന്ന നിരവധി കര്‍ഷകരാണ് ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുള്ളത്. വെറ്റില കൃഷിക്ക് പിന്നാലെ മരച്ചീനികര്‍ഷകരും നഷ്ടത്തിന്റെ കണക്കുകളുമായി കൊവിഡ് വ്യാപനത്തിനിടയിലും സര്‍ക്കാരിന്റെ കനിവ് കാത്ത് കഴിയുകയാണ്. കൃഷി വകുപ്പിന്റെ കീഴില്‍ കര്‍ഷകരുടെ സംരക്ഷകര്‍ എന്ന് മേനി നടിക്കുന്ന ഹോര്‍ട്ടികോര്‍പ്പും മരച്ചീനി കര്‍ഷകരുടെ ആവലാതിക്ക് മുന്നില്‍ മൗനം ഭജിച്ചിരിക്കുകയാണ്.

എം.എസ്. ജയച്ചന്ദ്രന്‍

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.