×
login
വിലയില്ല, വാങ്ങാനാളില്ല; ടണ്‍ കണക്കിന് കൈതച്ചക്ക നശിക്കുന്നു, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത് രണ്ട് കൈതച്ചക്ക കര്‍ഷകര്‍

സുനീഷ് മണ്ണത്തൂര്‍

കൂത്താട്ടുകുളം(കൊച്ചി): ഇനിയും ദുരിതങ്ങളിലേക്ക്  തള്ളി വിടരുതേ എന്നു വിലപിക്കുകയാണ് കൈതച്ചക്ക കര്‍ഷകര്‍. അപ്രതീക്ഷിതമായി മഴ കനത്തോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൈതച്ചക്കയ്ക്ക് ആവശ്യക്കാരില്ലാതായി. ഇതോടെ ടണ്‍ കണക്കിന് കൈതച്ചക്കയാണു വിളവെടുക്കാനാവാതെ നശിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു സംസ്ഥാനത്തു രണ്ട് കൈതച്ചക്ക കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.  

പഴുത്ത പൈനാപ്പിള്‍ വാങ്ങാന്‍ ആളില്ലാതായി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരു കിലോ പഴുത്ത പൈനാപ്പിളിന് 60 രൂപ വരെ ഈടാക്കുന്നുണ്ട്. എന്നാല്‍ കര്‍ഷകന് കിലോയ്ക്ക് 10 രൂപ പോലും ലഭിക്കുന്നില്ല. അതിനു വില്‍ക്കാന്‍ കര്‍ഷകര്‍ തയ്യാറായാലും എടുക്കാന്‍ ആളില്ല.

സംസ്ഥാനത്തെ ഏറ്റവും വലിയ കൈതച്ചക്കച്ചന്തയായ വാഴക്കുളത്ത് ഇപ്പോള്‍ കച്ചവടം നടക്കുന്നില്ല. കൈതച്ചക്ക സംഭരിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളത്തെ ആഗ്രോ ആന്‍ഡ് ഫ്രൂട്‌സ് പ്രോസസിങ് കമ്പനി അധികൃതരെ സമീപിച്ചെങ്കിലും തയാറാകുന്നില്ലെന്നാണ് പരാതി. മഹാരാഷ്ട്ര, രാജസ്ഥാന്‍, ദല്‍ഹി സംസ്ഥാനങ്ങളിലേക്ക് വന്‍ തോതില്‍ കയറ്റുമതിചെയ്തിരുന്നു. എന്നാലിപ്പോള്‍ അവിടെയും ആവശ്യക്കാരില്ലാതായി.  


ബാങ്ക് വായ്പ എടുത്തും പലിശയ്ക്ക് പണം വാങ്ങിയുമാണ് കര്‍ഷകരില്‍ ഭൂരിഭാഗവും കൃഷി ചെയ്തത്. വായ്പ തിരിച്ചടയ്ക്കാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.

'ഒരേക്കറില്‍ കൃഷി ഇറക്കുന്നതിന് കുറഞ്ഞത് ഒന്നരലക്ഷം രൂപ വേണം. ഒരേക്കറില്‍ 9000 കാനി നടാം. ഇതില്‍ ആറായിരം കാനിയില്‍ നിന്ന് ഒന്നര ലോഡ് ചക്ക് കിട്ടും. എന്നാല്‍, ഇന്ന് ചെലവ് വര്‍ധിച്ചിരിക്കുകയാണ്. 900 രൂപ ഉണ്ടായിരുന്ന വളത്തിന് ഇപ്പോള്‍ 1700 രൂപ ആയി. 30 രൂപ എങ്കിലും കിലോയ്ക്ക് ലഭിക്കണം. ആവശ്യക്കാരില്ലാത്തതിനാല്‍ ഇന്ന് വിളവെടുക്കാനോ വില്‍ക്കാനോ പറ്റാത്ത സ്ഥിതിയാണ്.'

സാജു പാഴുകണ്ടത്തില്‍, പൈനാപ്പിള്‍ കര്‍ഷകന്‍, തിരുമാറാടി

  comment

  LATEST NEWS


  കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.