×
login
എള്ള് കൃഷിയില്‍ വിജയഗാഥയുമായി യുവ കര്‍ഷകന്‍; മികവിന്റെ കൃഷിയൊരുക്കിയത് പാട്ടത്തിനെടുത്ത ഭൂമിയിൽ

മറ്റ് കൃഷികളെപ്പോലെ ജലലഭ്യതയോ വളപ്രയോഗമോ ഒന്നും ഈ കൃഷിക്ക് ആവശ്യമില്ല. മൂന്ന് മാസം കൊണ്ട് വിളവെടുക്കാനും കഴിയും.

എള്ള് പാടത്ത് നാസര്‍ കൃഷിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു

വടക്കാഞ്ചേരി: കാര്‍ഷികവൃത്തിയില്‍ പുതുചരിത്രം രചിച്ച് ഏഴരയേക്കര്‍ പാടശേഖരത്തെ എള്ള് കൃഷിയില്‍ വിജയഗാഥയുമായി യുവ കര്‍ഷകന്‍. മങ്കര സ്വദേശി കുണ്ടുപറമ്പില്‍ നാസറാണ് മികവിന്റെ കൃഷിയൊരുക്കിയത്. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയിലെ പുതു തലമുറയില്‍പ്പെട്ട എല്ലാ കര്‍ഷകര്‍ക്കും അത്ര സുപരിചിതമല്ല എളള് കൃഷി.  

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ് ആവശ്യമായ വിത്തുകള്‍ എത്തിച്ചത്. മുണ്ടകന്‍ കൃഷിക്ക് ശേഷം കൊയ്‌തൊഴിഞ്ഞ പാടശേഖരത്താണ് എള്ള് വിതച്ചത്. വിത്തു വിതച്ചാല്‍ പിന്നെ മറ്റ് ശ്രമകരമായ മറ്റ് ജോലിയൊന്നുമില്ല. വിളവെടുപ്പിന്റെ സമയത്ത്  വയലിലെത്തിയാല്‍ മതിയെന്നും നാസര്‍ പറയുന്നു.  


മറ്റ് കൃഷികളെപ്പോലെ ജലലഭ്യതയോ വളപ്രയോഗമോ ഒന്നും ഈ കൃഷിക്ക് ആവശ്യമില്ല. മൂന്ന് മാസം കൊണ്ട്  വിളവെടുക്കാനും കഴിയും. തത്തകളും മറ്റ് കിളികളുമൊക്കെ എള്ള് തിന്നാനെത്തും. എന്നാലും ലാഭം മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു എന്നും കര്‍ഷകന്‍ പറയുന്നു.  

മേലേതില്‍പ്പാലത്തിന് സമീപത്തെ പാട്ടഭൂമിയിലാണ് കൃഷി. എള്ള് വിത്തുകള്‍ നിറഞ്ഞ് പൂക്കളമിട്ട് പരന്നു കിടക്കുന്ന എള്ള് വയല്‍ കാര്‍ഷിക സ്‌നേഹികള്‍ക്ക് പകര്‍ന്നു നല്‍കുന്ന മാനസികോല്ലാസവും ചെറുതല്ല. ചെടി അടിയോടെ പിഴുതെടുത്ത് കായ്കള്‍ വേര്‍തിരിച്ചാണ് വിളവെടുക്കുന്നത്. എള്ളിന്റെ കായ്കള്‍ക്ക് കത്തിയ്ക്ക എന്ന നാടന്‍ പേരുകൂടിയുണ്ട്. വിളവെടുക്കുന്ന വിത്തുകള്‍ മരച്ചക്കില്‍ ആട്ടി നാടന്‍ എള്ളെണ്ണയാക്കി നാട്ടില്‍ തന്നെ വിറ്റഴിക്കാനാണ് നാസറിന്റെ പദ്ധതി. പഴയ കാലത്ത് വേനല്‍ക്കാല കൃഷിയായി എള്ള് വ്യാപകമായിരുന്നു.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.