×
login
മടവീഴ്ച: ആലപ്പുഴയിൽ 26 പാടശേഖരങ്ങളില്‍ 27 കോടിയുടെ നഷ്ടം, പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയില്‍, 14,033 കര്‍ഷകർ ദുരിതതത്തിൽ

കായംകുളം ബ്ലോക്കില്‍ 607.60, ചാരുംമൂട് 534.99, ചെങ്ങന്നൂര്‍ 448.99, അമ്പലപ്പുഴ 208.60 ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷി നാശമുണ്ടായത്.

ആലപ്പുഴ: ജില്ലയില്‍ ഇതുവരെ 26 പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. 27. 02 കോടിയുടെ കൃഷി നാശം സംഭവിച്ചു. 11 ബ്ലോക്കുകളിലായി 2769.37 ഹെക്ടര്‍ പാടത്താണ് മടവീണത്.  14,033 കര്‍ഷകരെയാണ് ഇതു ബാധിച്ചത്. എറ്റവും കൂടുതല്‍ മടവീഴ്ചയുണ്ടായത് ഹരിപ്പാട് ബ്ലോക്കിലാണ്. 730.38 ഹെക്ടര്‍ പാടശേഖരങ്ങളിലെ നെല്‍കൃഷിയാണ് നശിച്ചത്.  

കായംകുളം ബ്ലോക്കില്‍ 607.60, ചാരുംമൂട് 534.99, ചെങ്ങന്നൂര്‍ 448.99, അമ്പലപ്പുഴ 208.60 ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷി നാശമുണ്ടായത്. വിളവെടുക്കാറായതും പുഞ്ചകൃഷിക്ക് ഒരുക്കിയതുമായ പാടങ്ങളിലേയ്ക്ക് വെള്ളം കവിഞ്ഞ് കയറുകയാണ്. പല പാടങ്ങളിലും ദിവസങ്ങളായി വിളവെത്തിയ നെല്ല് വെള്ളത്തിലാണ്. വെളിയനാട് കൃഷിഭവന് കീഴിലെ 470 ഏക്കര്‍ വരുന്ന തൈപ്പറമ്പ് തെക്ക് പാടശേഖരത്തെ മോട്ടോര്‍തറയുടെ പെട്ടിമട തള്ളിപ്പോയതിനെ തുടര്‍ന്ന് രണ്ടാമതും മടവീണു.  

പാടശേഖരത്തിന്റെ കിഴക്കേ ബണ്ടിലെ മണലിത്തറ മോട്ടോര്‍തറയാണ് തള്ളിപ്പോയത്. ഒരാഴ്ച മുമ്പ് ബണ്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് മടവീണിരുന്നു. അന്ന് കര്‍ഷകരും നാട്ടുകാരും ചേര്‍ന്നാണ് മടകുത്തി പാടശേഖരം മുങ്ങാതെ രക്ഷപ്പെടുത്തിയത്. ആറ് മോട്ടോറുകളുള്ളതില്‍ രണ്ടെണ്ണമാണ് ഒലിച്ചുപോയത്. പാടശേഖരങ്ങളുടെ പുറം ബണ്ട് ശക്തിപ്പെടുത്താതാണ് മടവീഴ്ചയ്ക്ക് പ്രധാന കാരണം. സര്‍ക്കാര്‍ പല തവണ പ്രഖ്യാപനം നടത്തിയെങ്കിലും ബണ്ട് സംരക്ഷണം നടപ്പാകുന്നില്ല. 

  comment

  LATEST NEWS


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിക്കുകയാണുണ്ടായത്


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.