×
login
അഭിമന്യു വധം: സിപിഎമ്മിന് പോലീസ്‍ സംരക്ഷണം, പ്രതിയുടെ പേരില്‍ ആള്‍മാറാട്ടം നടന്നെന്ന് ആക്ഷേപം

കൊലപാതകത്തിന് കാരണമായ കഞ്ചാവ് ലോബിക്ക് പിന്നിലെ നേതാക്കളിലേക്ക് ഉള്ള കണ്ണി മുറിക്കാന്‍ ആണ് സിപിഎം ശ്രമം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്‍പനയെ കുറിച്ചും കഞ്ചാവ് ലോബിക്ക് പിന്നിലെ രാഷ്ട്രിയ നേതാക്കളെയും കുറിച്ച് ഉന്നതതല പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അടക്കമുള്ള പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

വള്ളികുന്നം: അഭിമന്യു വധക്കേസില്‍  പ്രതിയെ രക്ഷിക്കാന്‍ പോലീസ് ശ്രമം. വള്ളികുന്നം കൊലപാതകത്തിലെ യാഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ അതേ പേരില്‍ ഉള്ള മറ്റൊരു ആളെ പ്രതിയാക്കാന്‍ സിപിഎം നിര്‍ദ്ദേശാനുസരണം വള്ളികുന്നം പോലീസ് ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവായ വളളികുന്നം സ്വദേശിയെ രക്ഷപെടുത്താന്‍ അതേ പേരിലുള്ള മറ്റൊരുപ്രതിയെ ഉപയോഗിച്ചതായാണ് ആക്ഷേപം. കേസിന്റെ ആദ്യഘട്ടം പ്രതിപട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇയാളെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.  

കൊലപാതകത്തിന് കാരണമായ കഞ്ചാവ് ലോബിക്ക് പിന്നിലെ  നേതാക്കളിലേക്ക് ഉള്ള കണ്ണി മുറിക്കാന്‍ ആണ് സിപിഎം ശ്രമം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്‍പനയെ കുറിച്ചും കഞ്ചാവ് ലോബിക്ക് പിന്നിലെ രാഷ്ട്രിയ നേതാക്കളെയും കുറിച്ച് ഉന്നതതല പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അടക്കമുള്ള പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. 

കഴിഞ്ഞ 14ന് രാത്രിയാണ് സംഘര്‍ഷത്തിനിടെ പത്താം ക്ലാസില്‍ പഠിക്കുന്ന വള്ളികുന്നം പുത്തന്‍ചന്ത കുറ്റിതെക്കതില്‍ അഭിമന്യുവിനെ (15) കുത്തി കൊലപ്പെടുത്തുകയും സഹപാഠിയായ പുത്തന്‍ചന്ത മങ്ങാട്ട് കാശിനാഥ് (15), ആദര്‍ശ് (17) എന്നിവരെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തത്.അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി അനന്തുവും ഇപ്പോള്‍ പിടിയിലായ പ്രതികളും തമ്മില്‍ ശത്രുതയിലായിരുന്നു. കഴിഞ്ഞ ഏഴിന് തന്നെ മര്‍ദിച്ചതായി കാണിച്ച് അനന്തുവിന് എതിരെ  പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

 

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.