×
login
പാതിരപ്പള്ളി എക്സല്‍ ഗ്ലാസസ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ സമരവുമായി എഐടിയുസി

കേരളത്തിന്റെ വ്യവസായ ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തില്‍ പൂട്ടപ്പെട്ട നിരവധി വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ചരിത്രം ഉണ്ടെന്നിരിക്കെ സര്‍ക്കാര്‍ കാട്ടുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ആലപ്പുഴ : പാതിരപ്പള്ളി എക്സല്‍ ഗ്ലാസസ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐടി യു സി തുടര്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന്  നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി രണ്ടിന് വൈകിട്ട് നാലിനു കമ്പനി പടിക്കല്‍ പ്രതിഷേധ ജ്വാലയും സമ്മേളനവും സംഘടിപ്പിക്കും. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.

ദേശിയ സമിതി അംഗം പി. വി സത്യനേശന്‍ പ്രതിഷേധ ജ്വാല തെളിയിക്കും. അറുനൂറില്‍ പരം തൊഴിലാളികള്‍ പ്രത്യക്ഷമായും ആയിരത്തിലധികം പേര്‍ പരോക്ഷമായും തൊഴില്‍ ചെയ്തിരുന്ന ഈ സ്ഥാപനം   2012ലാണ് അടച്ചുപൂട്ടിയത്.  

കേരളത്തിന്റെ വ്യവസായ ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തില്‍ പൂട്ടപ്പെട്ട നിരവധി വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ചരിത്രം ഉണ്ടെന്നിരിക്കെ സര്‍ക്കാര്‍ കാട്ടുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.  വാര്‍ത്താസമ്മേളത്തില്‍ എക്‌സല്‍ ഗ്ലാസസ് എംപ്ലോയിസ് യൂണിയന്‍  സെക്രട്ടറി ആര്‍. അനില്‍കുമാര്‍, എഐടിയുസി ജില്ലാ അസ. സെക്രട്ടറി ഡി. പി മധു, സമര സംഘടക സമിതി ചെയര്‍മാന്‍ പി. യു അബ്ദുള്‍ കലാം, കണ്‍വീനര്‍ ആര്‍. ശശിയപ്പന്‍ എന്നിവര്‍ പങ്കെടുത്തു .

 

  comment

  LATEST NEWS


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


  കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


  വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.