×
login
മതഭീകരതയ്ക്ക് താക്കീതായി പകല്‍ ഹര്‍ത്താല്‍

ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും അതുവഴി മതഭീകരത വളര്‍ത്താനും ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് വയലാറില്‍ നടന്നതെന്ന് വ്യക്തമായി. പോലീസിന്റെ വീഴ്ചയും ചര്‍ച്ചചെയ്യപ്പെട്ടു. മാരകായുധങ്ങളുമായി തീവ്രവാദികള്‍ പ്രദേശത്ത് തമ്പടിച്ചിട്ടും നടപടിയെടുക്കാന്‍ പോലീസിന് സാധിക്കാതിരുന്നതാണ് കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്ന യുവാവിന്റെ അരുംകൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശനം.

ആലപ്പുഴ:  വയലാറില്‍ ആര്‍എസ്എസ് നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദു ആര്‍. കൃഷ്ണയെ മതഭീകരവാദ സംഘടനയായ എസ്എഡിപിഐക്കാര്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധം ഇരമ്പി. മതഭീകരവാദികള്‍ക്കും, അവര്‍ക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന ഭരണകൂടത്തിനും എതിരായ താക്കീതായി മറി പകല്‍ ഹര്‍ത്താല്‍. ബിജെപിയും, വിവിധ ഹൈന്ദവ സംഘടനകളുംആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനം ഏറ്റെടുത്തു.

പിഎസ്സി പരീക്ഷ നടക്കുന്നതിന് കണക്കിലെടുത്ത് വാഹനങ്ങള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പൊതു, സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ് കിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലും, ബാങ്കുകളിലും ഹാജര്‍നില തീരെ കുറവായിരകുന്നു. തൊഴിലുറപ്പ് തൊഴിലാളികളും പണിമുടക്കി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളില്‍ എസ്എഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാര്‍ കടകള്‍ തുറന്ന് ബോധപൂര്‍വം പ്രകോപനത്തിന് ശ്രമിച്ചു.

ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും അതുവഴി മതഭീകരത വളര്‍ത്താനും ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് വയലാറില്‍ നടന്നതെന്ന് വ്യക്തമായി. പോലീസിന്റെ വീഴ്ചയും ചര്‍ച്ചചെയ്യപ്പെട്ടു. മാരകായുധങ്ങളുമായി തീവ്രവാദികള്‍ പ്രദേശത്ത് തമ്പടിച്ചിട്ടും നടപടിയെടുക്കാന്‍ പോലീസിന് സാധിക്കാതിരുന്നതാണ് കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്ന യുവാവിന്റെ അരുംകൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശനം.

  comment

  LATEST NEWS


  രണ്ട് ദിവസംകൊണ്ട് 1100 കോടി രൂപയുടെ ബുക്കിങ്; ഇ-സ്‌കൂട്ടറുകള്‍ സൗജന്യ ടെസ്റ്റ്‌ഡ്രൈവ് നടത്താം; ഉപഭോക്താക്കള്‍ക്ക് ദീപാവലി സമ്മാനവുമായി 'ഓല'


  നോളജ് സിറ്റി ഉയരുന്നത് തരം മാറ്റിയ തോട്ടത്തില്‍; ഉന്നതരുടെ ഒത്താശയോടെ കാന്തപുരം; ഏഴു വര്‍ഷമായി നടക്കുന്നത് പരസ്യമായ നിയമ ലംഘനം


  മണ്ണുത്തി പറവട്ടാനിയിലെ കൊലപാതകം: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി, ഇവര്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി


  തഴമ്പ്.......


  മിന്നല്‍ പരിശോധനയില്‍ പ്രതിഷേധം: ജിഎസ്ടി ഉദ്യോഗസ്ഥരെ ജ്വല്ലറി ഉടമകള്‍ തടഞ്ഞു,​ ഹൈറോഡിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനങ്ങള്‍ അടച്ചിട്ടു


  ഒരു ഇടവേളയ്ക്ക് ശേഷം 'ഫസ്റ്റ് ബെല്‍' ഇനി സ്‌കൂള്‍ അങ്കണത്തില്‍ നിന്ന്... ജില്ലയിലെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.