×
login
ആലപ്പുഴ -ചങ്ങനാശേരി റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത:. 672കോടി വെള്ളത്തിലാകും

കാലവര്‍ഷ സമയത്ത് എസി റോഡിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും 15 മുതല്‍ 20 ദിവസം വരെ ഗതാഗതം പൂര്‍ണമായും നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുനര്‍ നിര്‍മ്മാണ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിത്തുടങ്ങിയത്.

പി ശിവപ്രസാദ്‌

 

ആലപ്പുഴ: പ്രളയത്തെ അതിജീവിക്കുമെന്ന് അവകാശപ്പെട്ട് ശതകോടികള്‍ ചെലവഴിച്ച് ആലപ്പുഴ- ചങ്ങനാശേരി റോഡ് (എസി റോഡ്) പുനര്‍നിര്‍മിക്കുന്നത് വെറും പാഴ്‌വേലയാകുമെന്ന് ആശങ്ക. 672കോടി രൂപയാകും വെള്ളത്തിലാകുക.  

കാലവര്‍ഷ സമയത്ത് എസി റോഡിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും 15 മുതല്‍ 20 ദിവസം വരെ ഗതാഗതം പൂര്‍ണമായും നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുനര്‍ നിര്‍മ്മാണ  പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിത്തുടങ്ങിയത്. ഇതിനകം കുറേ പണി നടത്തുകയും ചെയ്തു.


പക്ഷെ  ഇത്തവണയും കിഴക്കന്‍ വെള്ളത്തിന്റെ വരവ് തുടങ്ങിയതോടെ  നിര്‍മ്മാണ ഘട്ടത്തിലുള്ള റോഡ് മുങ്ങി. ഇതോടെ  വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പുനര്‍നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ കുട്ടനാട്ടുകാര്‍ റോഡ് നിര്‍മ്മാണത്തിന്റെ അശാസ്ത്രീയത ചൂïിക്കാട്ടിയിരുന്നു. മാത്രമല്ല റോഡിന് സമാന്തരമായ  എസി കനാലിന്റെ ആഴം കൂട്ടി തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് ആദ്യം വേïതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പാതിയിലെത്തും മുന്‍പേ മുടങ്ങിയ കുട്ടനാട് പാക്കേജിലെ പ്രധാന പദ്ധതിയായിരുന്നു എസി കനാല്‍ നവീകരണം. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് കരാര്‍ നല്‍കി റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കി.

671.66 കോടി രൂപയാണ് പദ്ധതി ചെലവ് . ഊരാളുങ്കല്‍ ലേബര്‍  സൊസൈറ്റിയും അസര്‍ബൈജാന്‍ കമ്പനിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 2020 ഒക്‌ടോബറില്‍ നിര്‍മ്മാണം തുടങ്ങി. രïു വര്‍ഷമാകാന്‍ രïു മാസം മാത്രം ബാക്കി.  

ഇതിനകം തന്നെ  എസി റോഡിലെ പുതിയ നിര്‍മ്മാണങ്ങള്‍ പലതും പ്രളയനിരപ്പിന് താഴെയാണെന്ന് വ്യക്തമായി. വെള്ളക്കെട്ട് ഉïാകുമെന്ന് കരുതി നിലവില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്ന ഇടങ്ങളിലൊന്നും വെള്ളം കയറിയിട്ടില്ല. ആദ്യം വെള്ളം കയറുന്ന ഒന്നാംകര പാലം മുതല്‍ പള്ളിക്കുട്ടുമ്മ വരെ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നില്ല. ഇവിടങ്ങളില്‍ ഇത്തവണയും വെള്ളം കയറി റോഡ് യാത്ര അസാധ്യമായി.  നിര്‍മ്മാണം പൂര്‍ത്തിയായ പൂവം ഭാഗത്തെ റോഡും വെള്ളത്തില്‍ മുങ്ങി.  

2018ലെ പ്രളയ നിരപ്പ് കണക്കാക്കി അതിലും ഉയര്‍ത്തിയാണ്  റോഡ് നിര്‍മ്മിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നുïെങ്കിലും മാമ്പുഴക്കരി, കിടങ്ങറ, പൂവം ഭാഗങ്ങളില്‍ പുതുതായി നിര്‍മ്മിച്ച ഓടയ്ക്ക് മുകളില്‍  വെള്ളം എത്തി. റോഡ് ഉയര്‍ത്താന്‍ നിശ്ചയിച്ചിരുന്ന ഉയരത്തിനും  മുകളിലാണ് ഇപ്പോള്‍ വെള്ളം. 2018ലെ മഹാപ്രളയസമയത്തുïായ  ജലനിരപ്പില്‍ താഴെ മാത്രമാണ് ഇത്തവണ ഒഴുകിയെത്തിയത്. എന്നിട്ടും  പുനര്‍നിര്‍മ്മിക്കുന്ന ഉയരത്തിനു മുകളില്‍ വെള്ളം എത്തി. വെള്ളം ഒഴുകി പോകാനുള്ള ഓട വരെ മുങ്ങി.

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.