എസ്റ്റിമേറ്റ് എടുക്കുന്നതിലടക്കമുള്ള കാലതാമസങ്ങള്‍ കാരണം പ്രവര്‍ത്തികളുടെ പുരോഗതിക്ക്വേഗത കുറയുന്നു.
ആലപ്പുഴ: 2019-20 വര്‍ഷത്തെ എ.എം. ആരീഫ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വിനിയോഗിച്ചത് 68.13 ശതമാനം മാത്രം. എ. എം ആരിഫ് എംപി. ഫണ്ട് വിനിയോഗം വിലയിരുത്താനായി ചേര്‍ന്ന യോഗത്തിലാണ് കണക്കുകള്‍ അവലോകനം ചെയ്തത്.
എംപി യുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത 18 പ്രവര്‍ത്തികളില്‍ എട്ടെണ്ണമാണ് പൂര്‍ത്തീകരിച്ചത്. എസ്റ്റിമേറ്റ് എടുക്കുന്നതിലടക്കമുള്ള കാലതാമസങ്ങള്‍ കാരണം പ്രവര്‍ത്തികളുടെ പുരോഗതിക്ക്വേഗത കുറയുന്നു. പരിഹരിക്കാന്‍ പറ്റുന്ന സാങ്കേതിക പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യതയോടെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എംപി പറഞ്ഞു.
കൊവിഡ് പ്രത്യേക പ്രോജക്ടുകള്‍ക്ക് പ്രാധാന്യം നല്കി കായംകുളം താലൂക്ക് ആശുപത്രിക്കായി രണ്ട് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, വണ്ടാനം മെഡിക്കല്‍ കോളേജിനായി മൂന്ന് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ എന്നിവ നല്‍കിയിട്ടുണ്ട്. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനായി 20 ലക്ഷം രൂപ ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന സംവിധാനവും ഒരുക്കി. മൂന്ന് റോഡ് നിര്‍മ്മാണ പദ്ധതികള്‍, പട്ടണക്കാട് മിനി മാസ്സ് ലൈറ്റ് അനുവദിച്ചതുമടക്കമുള്ള വികസന പദ്ധതികളും നടത്തി. മറ്റുള്ള പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
പട്ടികജാതി വിഭാഗത്തിനായുള്ള ആറ് പദ്ധതികള്‍ക്കായി 96.11 ലക്ഷം രൂപയാണ് എംപി ഫണ്ടില്‍ നിന്നും നീക്കി വെച്ചത്.വിവിധ ബ്ലോക്ക് പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി ഏഴ് ആംബുലന്‍സും പാലിയേറ്റീവ് കെയറിനായി ഒരു ആംബുലന്‍സും എംപി ഫണ്ടില്‍ നിന്നും പുതിയ പദ്ധതി എന്ന രീതിയില്‍ അനുവദിച്ചു. നാല് റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനായും തുക അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ (40 ലക്ഷം ), മാരാരിക്കുളം (15 ലക്ഷം ), ഹരിപ്പാട് (10 ലക്ഷം ), അമ്പലപ്പുഴ (10 ലക്ഷം ) എന്നിങ്ങനെയാണ് റെയില്‍വേ സ്റ്റേഷന് റോഡുകളുടെ നിര്‍മ്മാണത്തിനായി അനുവദിച്ചത്.
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
ആര് എസ് എസിന് അയിത്തം കല്പിക്കുമ്പോള്; ആദര്‍ശത്തെ നേരിടേണ്ടത് ആദര്‍ശം പറഞ്ഞു തന്നെയാകണം.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആലപ്പുഴയിൽ നിന്നും ഇനി ആര് മന്ത്രിയാകും ചിത്തരഞ്ജനോ, പ്രതിഭയോ..?ചര്‍ച്ചകള്‍ സജീവം
ക്ഷേത്രത്തിനെതിരെ ദുഷ്പ്രചാരണം; ഭാരവാഹികള്‍ക്ക് ഭീഷണി, ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭീഷണി
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വള്ളം തകർന്നു; നഷ്ടപരിഹാരം നൽകാതെ സർക്കാർ, 20 ലധികം തൊഴിലാളികളുടെ കുടുംബം പട്ടിണിയില്‍
അംഗത്വ വിതരണത്തിനിടെ വീട്ടമ്മയെ കടന്നുപിടിച്ചു; ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
ഡ്രൈവിങ് പരിശീലന മേഖലയിലെ സ്വപ്ന നേട്ടം
പൈപ്പ് വാല്‍വ് കുഴിയില്‍ വീണ് വീട്ടമ്മയുടെ കാല് ഒടിഞ്ഞു