×
login
'വരുമാനത്തിനായി പരിക്കേറ്റ വിജയകൃഷ്ണനെ നിരന്തരം എഴുന്നള്ളിച്ചു; ചികിത്സ വൈകിപ്പിച്ചു'; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാസുവിനെ തടഞ്ഞ് ഭക്തരുടെ പ്രതിഷേധം

രോഗം ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചുദിവസമായി അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തുള്ള അസി. എഞ്ചിനിയര്‍ ഓഫീസിന് സമീപം തളച്ചിരിക്കുകയായിരുന്നു. അവശനിലയിലായ വിജയകൃഷ്ണനെ ഇന്ന് രാവിലെ ക്ഷേത്രക്കുളത്തിന് സമീപത്തുള്ള ആനത്തറയില്‍ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും 51 കാരന്‍ വിജയകൃഷ്ണന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡ് അധികൃതരുടെ പീഡനം കാരണമാണ് വിജയകൃഷ്ണന്‍ ചരിഞ്ഞതെന്ന് ആരോപിച്ച് ഭക്തര്‍ പ്രതിഷേധമുയര്‍ത്തി.

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നാട്ടുകാര്‍ തടഞ്ഞു. ചരിഞ്ഞ ആനയെ കാണാന്‍ അമ്പലപ്പുഴയില്‍ എന്‍. വാസു എത്തിയപ്പോഴാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിയുടെ നേതൃത്വത്തില്‍ തടഞ്ഞത്.  

. രോഗം ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചുദിവസമായി അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തുള്ള അസി. എഞ്ചിനിയര്‍ ഓഫീസിന് സമീപം തളച്ചിരിക്കുകയായിരുന്നു. അവശനിലയിലായ വിജയകൃഷ്ണനെ ഇന്ന്  രാവിലെ ക്ഷേത്രക്കുളത്തിന് സമീപത്തുള്ള ആനത്തറയില്‍ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും 51 കാരന്‍ വിജയകൃഷ്ണന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡ് അധികൃതരുടെ പീഡനം കാരണമാണ് വിജയകൃഷ്ണന്‍ ചരിഞ്ഞതെന്ന് ആരോപിച്ച് ഭക്തര്‍ പ്രതിഷേധമുയര്‍ത്തി.

അമ്പലപ്പുഴ രാമചന്ദ്രന്‍ ചരിഞ്ഞതിനുശേഷം 1989ലാണ് 22 വയസുള്ള വിജയകൃഷ്ണനെ നാട്ടുകാരുടെ സഹായത്താല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര വികസന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ കണ്ണന്റെ നടയില്‍ ഇരുത്തിയത്. രാമചന്ദ്രന്‍ എന്ന പാപ്പാനായിരുന്നു ആനയെ നോക്കിയിരുന്നത്. അദ്ദേഹം വിരമിച്ചതിനുശേഷം അമ്പലപ്പുഴ സ്വദേശിയായ ഗോപനായിരുന്നു പാപ്പാന്‍. കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ സ്ഥലം മാറിപ്പോയി. പിന്നീട് ഒന്നാം പാപ്പാനായി വന്നത് തിരുവനന്തപുരം സ്വദേശി പ്രദീപാണ്. ഇയാള്‍ ആനയെ ചട്ടത്തില്‍ കൊണ്ടുവരുവാന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ഭക്തരും നാട്ടുകാരും ആരോപിച്ചു.

ആറുമാസം മുമ്പ് കാലിന് പരിക്കേറ്റ വിജയകൃഷ്ണന് പൂര്‍ണവിശ്രമം ആവശ്യമാണെന്ന് ദേവസ്വം ബോര്‍ഡ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്.  എന്നാല്‍ ഇത് പരിഗണിക്കാതെ ദേവസ്വം ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ക്ക് കൊടുത്തിരുന്നു.  ഈ സമയങ്ങളില്‍ വിജയകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മുന്നിലെയും പിന്നിലെയും കാലുകള്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. തലക്കും പരിക്കുകളുണ്ട്.  അവശനായ വിജയകൃഷ്ണനെ പിന്നീട്  ഹരിപ്പാട് തളച്ചിരിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ഇടപെട്ടതിനെ തുടര്‍ന്ന് ചികിത്സ നല്‍കിയിരുന്നു. പിന്നീട്  കഴിഞ്ഞ 26ന് രാത്രിയില്‍ ലോറിയില്‍ അമ്പലപ്പുഴയില്‍ എത്തിക്കുകയായിരുന്നു. അവശതയിലായ ആന, തളച്ചിരുന്ന തെങ്ങ് താങ്ങാക്കിയാണ് നിന്നിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇവിടെ വന്നതിനുശേഷവും ആനയെ മര്‍ദ്ദിച്ചിരുന്നു. ക്രൂരമര്‍ദ്ദനമാണ് വിജകൃഷ്ണന്‍ അമ്പലപ്പുഴക്ക് നഷ്ടപ്പെടാന്‍ കാരണമെന്നാരോപിച്ച് നാട്ടുകാരും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തി.

ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍മാരായ മധുസൂദനന്‍, പി കെ.പ്രകാശ്, ജോണ്‍ എന്നിവരുടെ നേതൃത്യത്തില്‍ നടത്തിയ ഇന്‍ക്വസ്റ്റില്‍ ആനയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി മുറിവുകളും കാലുകളില്‍ നീരും കണ്ടെത്തിയിരുന്നു.

 

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.