×
login
റോഡില്‍ പാര്‍ക്ക് ചെയ്ത ഓട്ടോ സാമൂഹിക വിരുദ്ധര്‍ കത്തിച്ചു

രാത്രി 8.30ന് രോഗികളായ അച്ഛനും, അമ്മക്കുമുള്ള മരുന്നു വാങ്ങി റോഡ് സൈഡില്‍ ഓട്ടോ പാര്‍ക് ചെയ്ത് ശരത്ത് വീട്ടില്‍ പോയതാരുന്നു.

റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ സാമൂഹിക വിരുദ്ധര്‍ കത്തിച്ച നിലയില്‍

എടത്വാ: വീട്ടിലേക്ക് കൊണ്ടുപോകാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ സാമൂഹിക വിരുദ്ധര്‍ കത്തിച്ചു. തലവടി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മുണ്ടകത്തില്‍  ശരത്തിന്റെ ഓട്ടോയാണ് കത്തിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോട് കൂടിയാണ് സംഭവം.  

ഓട്ടോ റിക്ഷ വീട്ടിലേക്ക് കയറ്റാന്‍ വഴി ഇല്ലാത്തതിനാല്‍ വീടിന് സമീപമുള്ള റോഡില്‍ പാര്‍ക് ചെയ്തിരിക്കുകയായിരുന്നു. രാത്രി 8.30ന് രോഗികളായ അച്ഛനും, അമ്മക്കുമുള്ള മരുന്നു വാങ്ങി റോഡ് സൈഡില്‍ ഓട്ടോ പാര്‍ക് ചെയ്ത് ശരത്ത് വീട്ടില്‍ പോയതാരുന്നു. റോഡില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയില്‍ തീകത്തുന്ന വിവരം പ്രാദേശിക വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ശരത്ത് സ്ഥലത്ത് എത്തി. നാട്ടുകാരും ശരത്തും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഓട്ടോ ഏറെക്കുറെ പൂര്‍ണ്ണമായി കത്തിയിരുന്നു.

   കഴിഞ്ഞ വെള്ളപ്പൊക്ക സമത്ത് ശരത്തിന്റെ ആയിരത്തിലധികം താറാവുകള്‍ തീറ്റ ലഭിക്കാത്തതിനെ തുടര്ന്ന് ചത്തിരുന്നു. ഈ ഓട്ടോറിക്ഷ മാത്രമായിരുന്നു രോഗിയായ അച്ഛനും അമ്മയും അടങ്ങുന്ന ശരത്തിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. അമ്മ സുജാത കണ്ണ് ഓപ്പറേഷന്‍ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്. എടത്വാ സി.ഐ ആനന്ദ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ആലപ്പുഴയില്‍ നിന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് പോലീസ് ഉദ്ദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.


 

 

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.