login
എടിഎം കൗണ്ടറുകളില്‍ സാനിറ്റൈസര്‍ പോലുമില്ല, ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ ബാങ്കുകൾക്ക് ഇപ്പോഴില്ല

ദിവസേന 1000ത്തോളം പേര്‍ വരെ ഉപയോഗിക്കുന്ന എടിഎമ്മുകളുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ ബാങ്കുകള്‍ സ്വന്തം ചെലവില്‍ സാനിറ്റൈസറുകള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ പലയിടത്തും ഇവ അപ്രത്യക്ഷമായി.

ആലപ്പുഴ: എടിഎം കൗണ്ടറുകളില്‍ പലതിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നു. സാനിറ്റൈസര്‍ പോലുമില്ലാത്തത് ഭീഷണിയാവുന്നു. ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മുകളില്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളില്‍ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ ബാങ്കുകള്‍ ഇപ്പോള്‍ കാട്ടുന്നില്ല. 

ദിവസേന 1000ത്തോളം പേര്‍ വരെ ഉപയോഗിക്കുന്ന എടിഎമ്മുകളുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ ബാങ്കുകള്‍ സ്വന്തം ചെലവില്‍ സാനിറ്റൈസറുകള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ പലയിടത്തും ഇവ അപ്രത്യക്ഷമായി.

ജാഗ്രതാ നിര്‍ദ്ദേശവുമായി പോസ്റ്ററുകളും എടിഎം സെന്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ സാനിട്ടൈസറുകള്‍ തീരുന്ന മുറയ്ക്ക് നിറയ്ക്കാന്‍ ബാങ്ക് അധികൃതര്‍ ശുഷ്‌കാന്തി കാട്ടിയിരുന്നു. എന്നാല്‍, അടുത്തിടെയായി 80 ശതമാനം എടിഎമ്മുകളിലും ഒഴിഞ്ഞ കുപ്പി മാത്രമാണുള്ളത്. എടിഎം മെഷീനുകള്‍ ദിവസവും അണുവിമുക്തമാക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നിരിക്കെ സാനിട്ടൈസറുകള്‍ കൂടി ഇല്ലാതാകുന്നതോടെ ഭീതി ഉയരുകയാണ്.  

 

 

  comment

  LATEST NEWS


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്


  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി


  തയ് വാന് മുകളില്‍ 28 യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ്


  ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം എന്തിന് വിലക്ക്; നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് കെ സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.