×
login
ക്ഷേത്രത്തിനെതിരെ ദുഷ്പ്രചാരണം; ഭാരവാഹികള്‍ക്ക് ഭീഷണി, ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭീഷണി

29 മുതല്‍ മെയ് ആറുവരെ നടക്കുന്ന ക്ഷേത്ര ഉത്സവത്തിന് ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തനങ്ങള്‍ നല്‍കിയതിന്റെ പേരിലാണ് തര്‍ക്കം.

ചേര്‍ത്തല: പള്ളിപ്പുറം തിരുഐരാണികുളം കളത്തില്‍ ക്ഷേത്രത്തിലെ ഭാരവാഹികള്‍ക്കുനേരെ ഭീഷണിയും ക്ഷേത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചരണവുമെന്ന് പരാതി. ക്ഷേത്രം മാനേജര്‍ വി.കെ.രാധാകൃഷ്ണന്‍നായര്‍ ചേര്‍ത്തല ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.  ഉത്സവത്തിന് ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് അസോസിയേഷന്‍ വിലക്കേര്‍പെടുത്തിയതായും പരാതിയില്‍ പറയുന്നു.

29 മുതല്‍ മെയ് ആറുവരെ നടക്കുന്ന ക്ഷേത്ര ഉത്സവത്തിന് ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രവര്‍ത്തനങ്ങള്‍ നല്‍കിയതിന്റെ പേരിലാണ് തര്‍ക്കം. പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി എല്ലാ വര്‍ഷത്തെയും പോലെ കരാര്‍ ക്ഷണിച്ച് ലഭിച്ച ആറു ഓഫറുകളില്‍ കുറഞ്ഞ ഓഫറായ 76,700 രൂപ രേഖപെടുത്തിയയാള്‍ക്ക് പ്രവര്‍ത്തി ഉറപ്പിക്കുകയായിരുന്നു. 13ന് ലൈറ്റ്ആന്‍ഡ് സൗണ്ട് അസോസിയേഷന്റെ പേരിലെത്തിയ അഞ്ചുപേര്‍ മാനേജരുടെ മുറിയിലെത്തി ടെണ്ടര്‍ അംഗീകരിക്കില്ലെന്നും പുതിയ ടെണ്ടര്‍ വിളിക്കണമെന്നും ആരെകൊണ്ടും ഇവിടുത്തെ പ്രവര്‍ത്തനങ്ങൾ ചെയ്യിക്കില്ലെന്നും ഭീഷണി മുഴക്കിയതായി മാനേജര്‍ വി.കെ.രാധാകൃഷ്ണന്‍നായര്‍,ബോര്‍ഡംഗങ്ങളായ രാഹുല്‍ അരവിന്ദ്,ഡി.ജഗദീഷ് എന്നിവര്‍ ആരോപിച്ചു.


ഇതിനുശേഷം കരാറില്‍ കുറഞ്ഞ തുക രേഖപെടുത്തിയയാള്‍  അസോസിയേഷന്‍ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. അസോസിയേഷന്റെ പേരില്‍ ക്ഷേത്രത്തിനെതിരെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ക്ഷേത്ര ഉത്സവത്തിന് ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനു നടപടികളുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപെട്ടു.

 

  comment

  LATEST NEWS


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22


  ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.