കുട്ടനാട്: ചക്കുളത്ത്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വീര ഹനുമാന് സന്നിധിയില്‍ ആഞ്ജനേയോത്സവം 16 മുതല്‍ 20 വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് ക്ഷേത്ര മുഖ്യ കാര്യദര്‍ശിമാരായ രാധാകൃഷ്ണന് നമ്പൂതിരിയും ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയും അറിയിച്ചു. ഉത്സവ നടത്തിപ്പിന് മാനേജിങ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം വഹിക്കും.
എല്ലാ ദിവസവും ഹനുമല്‍ പൂജകള്‍, അഭിഷേകം ഹനുമദ് കഥാപാരായണം, പ്രഭാഷണം, അഖണ്ഡനാമ ജപയജ്ഞം എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത് ബി.നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. സമാപന ദിനമായ 20ന് പാല്, പനിനീര്, കരിക്ക് തേന്‍ കളഭം മഞ്ഞപ്പൊടി, കുങ്കുമം, ഭസ്മം എന്നിവ കൊണ്ട് 18 അടി പൊക്കമു ള്ള ഹനുമല്‍ ബിംബത്തില്‍ അഭിഷേകവും ഭക്തിനിര്‍ഭരമായ മൂല ക്ഷേത്ര ദര്‍ശന ഘോഷയാത്രയും നടക്കും. ഭക്തജനങ്ങള്‍ക്ക് ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: