×
login
കരിമണല്‍ സമരസമിതി നേതാക്കളെ മര്‍ദ്ദിച്ചെന്ന പരാതി; അമ്പലപ്പുഴ പോലീസിന് പോലീസ് കംപ്‌ളെയിന്റ് അതോറിറ്റിയുടെ നോട്ടീസ്

ജൂലൈ 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സമരസമിതിയുടെ പ്രതിഷേധത്തിനിടയില്‍ നേതാക്കന്‍മാരെ പൊലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി.

അമ്പലപ്പുഴ: തോട്ടപ്പള്ളി കരിമണല്‍ സമരസമിതി നേതാക്കളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അമ്പലപ്പുഴ പോലീസിന്  പോലീസ്  കംപ്‌ളെയിന്റ് അതോറിറ്റിയുടെ നോട്ടീസ്. എസ്‌ഐ ടോള്‍സണ്‍ ജോസഫ്, സിപിഒമാരായ  റോബിന്‍, സുനില്‍, അനൂപ്, ശരവണന്‍ എന്നിര്‍ക്കാണ്   നോട്ടീസ്  അയച്ചിരിക്കുന്നത്. പരാതിക്കാരനായ സമരസമിതി ചെയര്‍മാന്‍ സുരേഷിനും ഹാജരാകാന്‍ നോട്ടിസ് ലഭിച്ചിട്ടുണ്ട്.  ഡിസംബര്‍ രണ്ടിന് മെമ്പര്‍മാരായ ജില്ലാ കളക്ടര്‍,  പോലീസ് ചീഫ് എന്നിവരുടെ സാന്നിധ്യത്തിലാണ്  മൊഴിയെടുക്കുന്നത്.  

സമരസമിതിയുടെ  പ്രതിഷേധത്തിനിടയില്‍  നേതാക്കന്‍മാരെ പൊലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി. ജൂലൈ 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 11.5 ടണ്‍ ഭാരം മാത്രം കയറ്റി പോകാവുന്ന റോഡിലൂടെ 45 ടണ്‍ ഭാരം കരിമണല്‍  കയറ്റി ടോറസുകള്‍ പോകുന്നത് സമര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. 

വിവരമറിഞ്ഞെത്തിയ പോലീസ് നിയമം ലംഘിച്ച് ഭാരം കയറ്റിയ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന് പകരം സമര സമിതി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

 

  comment

  LATEST NEWS


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍


  ഗോവയില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ ചിദംബരം രാജിവെയ്ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.