×
login
കൊവിഡ് വ്യാപനം; ആലപ്പുഴ ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

രോഗപ്രതിരോധ നിരീക്ഷണ സംവിധാനം ഊര്‍ജ്ജിതമാക്കാനും കൊവിഡ് ബാധിതര്‍ക്കായി പരമാവധി പരിചരണ കേന്ദ്രങ്ങള്‍ ഒരുക്കാനും മന്ത്രിമാരായ സജി ചെറിയാനും, പി. പ്രസാദും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ആലപ്പുഴ: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. രോഗപ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ സ്ഥിതി സങ്കീര്‍ണമാകുമെന്ന് യോഗം വിലയിരുത്തി.

രോഗപ്രതിരോധ നിരീക്ഷണ സംവിധാനം ഊര്‍ജ്ജിതമാക്കാനും കൊവിഡ് ബാധിതര്‍ക്കായി പരമാവധി പരിചരണ കേന്ദ്രങ്ങള്‍ ഒരുക്കാനും മന്ത്രിമാരായ സജി ചെറിയാനും, പി. പ്രസാദും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശസ്ഥാപന വാര്‍ഡ് തലത്തില്‍ പ്രതിരോധ സമിതികള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തണം.  ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന  സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ പ്രതിനിധികളെയും ആശാ പ്രവര്‍ത്തകരെയും സമിതിയില്‍ ഉള്‍പ്പെടുത്തണം.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് നിരീക്ഷണ സംവിധാനം ശക്തമാക്കണം. വ്യാപാര സ്ഥാപനങ്ങളിലും വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകുന്നില്ലെന്ന്  ഉറപ്പാക്കാന്‍ പോലീസിന്റെ ഇടപെടല്‍ വേണം. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സിഎഫ്എല്‍ടിസികള്‍ പോലുള്ള പരിചരണ കേന്ദ്രങ്ങള്‍ ഏതു സമയത്തും തുറക്കാവുന്ന രീതിയില്‍ സജ്ജമാക്കണം. പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെല്ലാം പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് കൃത്യമായ സംവിധാനം ഉണ്ടാകണം.  


1339 പേര്‍ക്ക് കൊവിഡ്

ജില്ലയില്‍ 1339 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1186 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 33.14 ശതമാനമാണ്. 196 പേര്‍ രോഗമുക്തരായി. നിലവില്‍ 5915 പേര്‍ ചികിത്സയില്‍ കഴിയുന്നു.

 

    comment

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.