×
login
കൊവിഡ്: കേന്ദ്ര സംഘം ആലപ്പുഴയിലെത്തി സ്ഥിതി വിലയിരുത്തി

കളക്ട്രേറ്റിലെത്തിയ സംഘം ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു.

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച, കേരളത്തിലെ കോവിഡ് 19ഉം രോഗനിയന്ത്രണവും സംബന്ധിച്ച പഠന സംഘം, ശനിയാഴ്ച ജില്ലയിലെത്തി ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ല സന്ദര്‍ശിച്ചത്. എന്‍.സി.ഡി.സി അഡൈ്വസര്‍ ഡോ.എസ്.കെ.ജെയിന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പ്രണയ് വര്‍മ, പൊതുജനാരാഗ്യ വിദഗ്ധ ഡോ.രുചി ജെയ്ന്‍, സംസ്ഥാന ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ബിനോയ് എസ്.ബാബു എന്നിവര്‍ അടങ്ങിയതാണ് സംഘം.  

കളക്ട്രേറ്റിലെത്തിയ സംഘം ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. കളക്ടറും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ സംഘത്തിന് വിവരിച്ചു.  കണ്ടെയ്ന്‍ മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍   രോഗം വ്യാപകമായ പ്രദേശങ്ങള്‍  കേന്ദ്രീകരിച്ച് അനുയോജ്യമായ നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ നടപടികളും ശക്തമാക്കി മുന്നോട്ടുപോകണമെന്ന് സംഘം ചൂണ്ടിക്കാട്ടി. ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ ആരോഗ്യ വിദഗ്ധരുടെയും മെഡിക്കല്‍ കോളേജിലെ ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധരുടെയും  സമിതി രൂപീകരിച്ച് വാര്‍ഡ് തലത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് തേടും.  

വിവിധ ജില്ലകളിലെ സന്ദര്‍ശനത്തിന് ശേഷം  സംഘം തിരുവനന്തപുരത്തെത്തി അരോഗ്യ വകുപ്പും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കും. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, ഡോ.ടി.കെ. സുമ, ഡെപ്യൂട്ടി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.അനു വര്‍ഗ്ഗീസ്, ഡെപ്യൂട്ടി കളക്ടര്‍ ( ദുരന്തനിവാരണം) ആശാ സി എബ്രഹാം എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഉച്ചയോടെ സംഘം മടങ്ങി.

 

  comment

  LATEST NEWS


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.