×
login
ടിപിആര്‍ 40 ശതമാനം പിന്നിട്ടു 1798 പേര്‍ക്ക് കോവിഡ്

നിലവില്‍ 8465 പേര്‍ ചികിത്സയില്‍ കഴിയുന്നു.

covid

 

ആലപ്പുഴ: ജില്ലയില്‍  കൊവിഡ് വ്യാപനംആശങ്ക ഉയര്‍ത്തുന്നു.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല്‍പ്പത് പിന്നിട്ടു. ഇന്നലെ ടിപിആര്‍ 40.23 ശതമാനമാണ്. 1798 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1727 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും എത്തിയതാണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. 54 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 585 പേര്‍ രോഗമുക്തരായി. നിലവില്‍ 8465 പേര്‍ ചികിത്സയില്‍ കഴിയുന്നു.

വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സ്വാഭാവികമല്ലാത്ത ലക്ഷണങ്ങള്‍ പ്രകടമായാല്‍ ചികിത്സ തേടുന്നതിന് ജില്ലാതല കോവിഡ് കണ്‍ട്രോള്‍ റൂമിലെ 0477 2239999 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


കടുത്ത പനി തുടരുക, ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുക, പള്‍സ് ഓക്സിമീറ്ററില്‍ ഓക്സിജന്‍ സാച്ചുറേഷന്‍ 94ല്‍ താഴ്ന്നു നില്‍ക്കുക, നെഞ്ചില്‍ വേദയോ ഭാരമോ അനുഭവപ്പെടുക, ശരീരവേദന, കടുത്ത ക്ഷീണം, പേശീവേദന, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവരാണ് വൈദ്യ സഹായം തേടേണ്ടത്.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ചികിത്സാ കേന്ദ്രത്തിലേക്ക് മാറണം. നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി,  ആലപ്പുഴ ജനറല്‍ ആശുപത്രി, ഡിസി മില്‍സ് എന്നിവിടങ്ങിള്‍ കോവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളുണ്ട്. ഈ കേന്ദ്രങ്ങളില്‍ രോഗികള്‍ നേരിട്ടു ചെല്ലുന്നത് ഒഴിവാക്കി കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന്  ഡിഎംഒ അറിയിച്ചു.

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.