login
കോവിഡ് വാക്‌സിനേഷനായി ആശുപത്രികളില്‍ തിക്കുംതിരക്കും

കൂട്ടത്താടെ ജീവനക്കാര്‍ എത്തുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയും, തിരക്ക് ഒഴിവാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ വേണമായിരുന്നു എന്നാണ് ആവശ്യം ഉയരുന്നത്.

ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തിയത് യാതൊരു മുന്നൊരുക്കങ്ങളും പാലിക്കാതെ എന്ന് വിമര്‍ശനം ഉയരുന്നു. പലയിടത്തും ജീവനക്കാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി തിക്കിത്തിരക്കി നില്‍ക്കേണ്ടി വന്നു. അകലം പാലിച്ച് ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനോ, ടോക്കണ്‍ നമ്പര്‍ പ്രകാരം ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനോ  സൗകര്യങ്ങളും ഇല്ലായിരുന്നു.

ജീവനക്കാര്‍ കൂട്ടംകൂടി നില്‍ക്കേണ്ടി വന്നത് ഫലത്തില്‍ രോഗം പകരാനിടയാക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നു. കൂട്ടത്താടെ ജീവനക്കാര്‍ എത്തുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയും, തിരക്ക് ഒഴിവാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ വേണമായിരുന്നു എന്നാണ് ആവശ്യം ഉയരുന്നത്. കൂടാതെ 60 വയസ്സ് പിന്നിട്ടവരും, മറ്റു ഗുരുതര രോഗമുള്ളവരും നിരവധിയായി വാക്‌സിന്‍ എടുക്കാന്‍ എത്തുന്നുണ്ട്.  

ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഇന്നലെയും, ഇന്നുമായാണ് നടപ്പാക്കുന്നത്. താലൂക്ക് ആശുപത്രികളുള്‍പ്പടെ 85 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ കാത്തിരിപ്പ് ഇല്ലാതെ വാക്‌സിന്‍ നല്‍കും. ഇതിനായി പ്രത്യേക സൗകര്യം ഉണ്ടാകും. എന്നിങ്ങനെയായിരുന്നു ജില്ലാ കളക്ടറുടെ പ്രഖ്യാപനം എങ്കിലും ഫലവത്തായില്ല.  

തെരഞ്ഞെടുപ്പിനുമുമ്പ് ജീവനക്കാര്‍ക്ക് രണ്ടു ഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനായാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.  ജീവനക്കാരുടെ രജിസ്‌ട്രേഷന്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു. എല്ലാ ജീവനക്കാരും വാക്‌സിനേഷന്‍ സ്വീകരിച്ചത് സംബന്ധിച്ച സാക്ഷ്യപത്രം ആറിന് തന്നെ കലക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം. എല്ലാ പിഎച്ച്‌സികള്‍, എല്ലാ സിഎച്ച്‌സികള്‍, ഡിസ്ട്രിക്ട് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രി, താലൂക്ക് ആശുപത്രി, ജനറല്‍ ഹോസ്പിറ്റല്‍, ഡബ്ല്യൂ ആന്‍ഡ് സി ആശുപത്രി എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

  comment

  LATEST NEWS


  വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.