×
login
പുന്നപ്രയില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു; പലരും ബിജെപി സ്ഥാനാര്‍ത്ഥികളായി രംഗത്ത്; വിപ്ലവഭൂമിയില്‍ സിപിഎമ്മിന്റെ അടിത്തറയിളക്കുന്നു

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ബ്രാഞ്ച് തലത്തില്‍ തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ മേല്‍ക്കമ്മിറ്റി ഒഴിവാക്കിയതാണ് ഉള്‍പ്പോരിന് കളമൊരിക്കിയത്. ഇതോടെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ തുറന്ന പോരാട്ടത്തിനിറങ്ങിയതോടൊപ്പം ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് അഭിമതരായവരെ തോല്‍പ്പിക്കാനുള്ള അണിയറ നീക്കവും തുടങ്ങി.

ആലപ്പുഴ: സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ രക്തരൂക്ഷിത സമരങ്ങള്‍ അരങ്ങേറിയ പുന്നപ്രയില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. നേതാക്കളുടെ ധിക്കാരത്തിനും അടിച്ചേല്‍പ്പിക്കല്‍ നയത്തിനുമെതിരെ പാര്‍ട്ടിസഖാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്.  പലരും പാര്‍ട്ടിവിട്ട് ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ട്. പുന്നപ്രതെക്ക്, വടക്കു പഞ്ചായത്തുകളില്‍ സിപിഎമ്മില്‍ ഉള്‍പാര്‍ട്ടിപ്പോര് രൂക്ഷം.

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ബ്രാഞ്ച് തലത്തില്‍ തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ മേല്‍ക്കമ്മിറ്റി ഒഴിവാക്കിയതാണ് ഉള്‍പ്പോരിന് കളമൊരിക്കിയത്. ഇതോടെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ തുറന്ന പോരാട്ടത്തിനിറങ്ങിയതോടൊപ്പം  ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് അഭിമതരായവരെ തോല്‍പ്പിക്കാനുള്ള അണിയറ നീക്കവും തുടങ്ങി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഒളിഞ്ഞുള്ള പോരാട്ടം നടക്കുന്നുണ്ടെങ്കിലും അഞ്ചാം വാര്‍ഡില്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കരിമ്പാവളവ് സിപിഎം ബ്രാഞ്ച് നേതാക്കള്‍.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.ഡി. സന്തോഷാണ് കരിമ്പാവളവ് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ബ്രാഞ്ച് കമ്മിറ്റി എതിര്‍പ്പില്ലാതെ തീരുമാനിച്ചത് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ജെ. സിന്ധുവിനെയാണ്. ഇതില്‍ പ്രതിഷേധിച്ച് ബ്രാഞ്ച് കമ്മിറ്റി തീരൂമാനിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ റിബലായി മത്സരരംഗത്തിറക്കിയിരിക്കുകയാണ്.


ബ്രാഞ്ച്  അറിയാതെയാണ് മറ്റൊരാളെ സ്ഥാനാര്‍ത്ഥിയായി ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചതെന്നാണ് വിമര്‍ശനം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ ഉപരിക്കമ്മിറ്റി ഒഴിവാക്കി മറ്റൊരാളെയാണ് നിര്‍ത്തിയത്. ഇത് എല്‍ഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെടാന്‍ കാരണമായി. ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതോടെ റിബലിന് കരുത്തേകാന്‍ മറ്റ് അംഗങ്ങളും കൈകോര്‍ത്തിരിക്കുകയാണ്.

വി.എസിന്റെയും, ജി. സുധാകരന്റെയും തട്ടകമായ പുന്നപ്ര വടക്ക് പഞ്ചായത്തിലും സിപിഎം സമാനമായ സാഹചര്യമാണ് നേരിടുന്നത്. പാര്‍ട്ടി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് അകന്നെന്ന് ആരോപിച്ച് നിരവധി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ടു. ഇവരില്‍ പലരും ബിജെപി സ്ഥാനാര്‍ത്ഥികളായി സിപിഎമ്മിനെ നേരിടുന്നു. ഏഴാം വാര്‍ഡില്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവുമായിരുന്ന അനിത ബാലനാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. പാര്‍ട്ടിക്കായി വിയര്‍പ്പൊഴുക്കി മനംമടുത്ത് ദേശീയതയില്‍ അണിനിരന്നവരാണ് വിപ്ലവഭൂമിയില്‍ മാര്‍ക്‌സിസ്റ്റ് ധിക്കാരത്തെ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിക്കുത്.

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.