×
login
ഇഎംഎസ് വായനശാലയില്‍ നിന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും വനിത നേതാവിനേയും സ്ത്രീകള്‍ പിടികൂടി; അവിശുദ്ധ ബന്ധത്തിനെതിരേ നേതൃത്വത്തിന് പരാതി

നഗരസഭ 13-ാം വാര്‍ഡില്‍ ഫയര്‍ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തുള്ള ഇഎംഎസ് വായനശാലയില്‍ വൈകിട്ടോടെയായിരുന്നു സംഭവം.

cpm

ചേര്‍ത്തല: ബ്രാഞ്ച് സെക്രട്ടറിയുടേയും വനിതാ നേതാവിന്റെയും അവിശുദ്ധ ബന്ധം. സിപിഎമ്മില്‍ പൊട്ടിത്തെറി. എക്‌സറേ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് നേതൃത്വത്തിന് പരാതി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി അംഗവും ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ യുവതിയോടൊപ്പം ബ്രാഞ്ച് സെക്രട്ടറിയെ നാട്ടുകാര്‍ പിടികൂടിയിരുന്നു. നഗരസഭ 13-ാം വാര്‍ഡില്‍ ഫയര്‍ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തുള്ള ഇഎംഎസ് വായനശാലയില്‍ വൈകിട്ടോടെയായിരുന്നു സംഭവം. കാരംസ് കളിക്കാനായി വായനശാലയില്‍ എത്തിയ പാര്‍ട്ടി അനുഭാവികളായ സ്ത്രീകളാണ് ഇരുവരെയും കണ്ടത്.  

സര്‍ക്കാര്‍ ജീവനക്കാര്‍ പാര്‍ട്ടി ചുമതലകള്‍ വഹിക്കരുതെന്ന ചട്ടം മറികടന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥനായ നേതാവ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് തുടരുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. വനിതാനേതാവുമായുള്ള ഇയാളുടെ അവിശുദ്ധ ബന്ധത്തിനെതിരെ സമീപത്തെ ബ്രാഞ്ച് കമ്മിറ്റിയിലെ ചിലര്‍ എല്‍സി നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വം നടപടിയെടുക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. നേതാവിനും യുവതിക്കുമെതിരെ നടപടിയെടുത്ത് പാര്‍ട്ടിക്കുണ്ടായ നാണക്കേട് ഒഴിവാക്കാന്‍ നേതൃത്വം തയ്യാറാകമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളുടെ അവിശുദ്ധ ബന്ധം സിപിഎം നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

 

 

 

 

  comment

  LATEST NEWS


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.