×
login
കോണ്‍ഗ്രസ് പിന്തുണയില്‍ കിട്ടിയ പ്രസിഡന്റ് പദവി സിപിഎം രാജിവെക്കും; ചെന്നിത്തല‍യുടെ പഞ്ചായത്ത് ബിജെപി ഭരിക്കും

മാന്നാറില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയിലാണ് സിപിഎം ഭരണം നേടിയത്.

രമേശ് ചെന്നിത്തല

ആലപ്പുഴ: ജനരോഷം ശക്തമായതോടെ മുഖം രക്ഷിക്കാന്‍ സിപിഎം.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ പ്രസിഡന്റ് സ്ഥാനം രാജി വെക്കാന്‍ സിപിഎം ജില്ലാ കമ്മറ്റി നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് പിന്തുണയിലാണ് ഇവിടെ സിപിഎമ്മിലെ  വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റായത്. പകരം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ സഹായിച്ചു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് സിപിഎമ്മും, കോണ്‍ഗ്രസും അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടത്. 18 അംഗ പഞ്ചായത്തില്‍ എന്‍ഡിഎയ്ക്കും, യുഡിഎഫിനും ആറംഗങ്ങള്‍ വീതമാണുള്ളത്. എല്‍ഡിഎഫിന് അഞ്ചംഗങ്ങളും, ഒരു സ്വതന്ത്രനുമുണ്ട്. സ്വതന്ത്രന്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ചതാണ്.

 പ്രസിഡന്റു സ്ഥാനം വനിത പട്ടികജാതി സംവരണമാണ്. യുഡിഎഫില്‍ വിജയിച്ചവരില്‍ ആരും ഈ വിഭാഗത്തില്‍പ്പെട്ടവരില്ലായിരുന്നു. ഇതോടെയാണ് ഇടതുംവലതും അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടത്. സിപിഎം പ്രസിഡന്റ് രാജിവെക്കുന്നതോടെ ബിജെപിയുടെ ബിന്ദു ഫിലിപ്പ് പ്രസിഡന്റാകും 

അവിശുദ്ധ സഖ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും അണികള്‍ ഉള്‍പ്പടെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. ബിജെപിയാകട്ടെ ഈ വിഷയം സംസ്ഥാന തലത്തില്‍ പ്രചരണായുധമാക്കി. ഇതോടെയാണ് ഗതികെട്ട് പ്രസിഡന്റ് സ്ഥാനം രാജി വെക്കാന്‍ സിപിഎം തീരുമാനിച്ചത്. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് തയ്യാറായട്ടില്ല.

മാന്നാറില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയിലാണ് സിപിഎം ഭരണം നേടിയത്. തിരുവന്‍വണ്ടുരിലും കോണ്‍ഗ്രസ് പിന്തുണയില്‍ എല്‍ഡിഎഫ് ജയിച്ചെങ്കിലും, അധികാരമേല്‍ക്കാന്‍ തയ്യാറായില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനുള്ള അടവുനയമാണ് സിപിഎമ്മിന്റെതെന്നാണ് ആക്ഷപം ഉയരുന്നത്.

 

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.