×
login
മരണം മണക്കുന്ന പടക്കനിര്‍മാണം‍; ജില്ലയില്‍ പടക്കശാലകള്‍ അഞ്ഞൂറിലധികം; ലൈസന്‍സുള്ളത് 119 എണ്ണത്തിന്

കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച പടക്കശാലയിലായിരുന്നു കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. മുപ്പതിലധികം പടക്ക നിര്‍മാണ കേന്ദ്രങ്ങളാണു മുമ്പ് ജില്ലയിലുണ്ടായിരുന്നത്.

മാവേലിക്കര: ജില്ലയില്‍ അനധികൃത പടക്കശാലകള്‍ വ്യാപിക്കുന്നു. ചെറുതും വലുതുമായ അഞ്ഞൂറിലധികം പടക്കശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.  എന്നാല്‍ 199 എണ്ണത്തിനാണ് ലൈസെന്‍സ് നല്‍കിയിരുന്നത്. ഇവയില്‍ പലതും മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനാല്‍ നിലവില്‍ പുതുക്കിയിട്ടുമില്ല.  

കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച പടക്കശാലയിലായിരുന്നു കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. മുപ്പതിലധികം പടക്ക നിര്‍മാണ കേന്ദ്രങ്ങളാണു മുമ്പ് ജില്ലയിലുണ്ടായിരുന്നത്. ഇതില്‍ 16 സ്ഥാപനങ്ങള്‍ ലൈസന്‍സിനു അപേക്ഷ നല്‍്കിയെങ്കിലും മതിയായ റിപ്പോര്‍ട്ടു ലഭിച്ച അഞ്ചുപേര്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കിയിരുന്നുള്ളൂവെന്ന് അധികൃതര്‍ പറയുന്നു.  ഈ വര്‍ഷം ഫയര്‍ഫോഴ്സിന്റെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പലര്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുമില്ല.

 

പ്രവര്‍ത്തനം  പരിശോധനക്ക്‌ശേഷം

പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമെ ജില്ലയിലെ പടക്കശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുവെന്ന് ജില്ലാ ഫയര്‍മേധാവി കെ.ആര്‍ അഭിലാഷ്. വിഷയത്തില്‍ ജനങ്ങളും ജാഗ്രത പുലര്‍ത്തണം. അനധികൃത നിര്‍മ്മാണ ശാലകളെക്കുറിച്ച് അറിവ് ലഭിച്ചാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണം എന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. കുട്ടനാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപക പരിശോധന നടത്തും. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

നിര്‍മ്മാണം ഗാര്‍ഹിക  യൂണിറ്റുകളില്‍

വീടുകള്‍ കേന്ദ്രീകരിച്ചുള്ള പടക്ക നിര്‍മ്മാണം പൊടിപൊടിക്കുകയാണ്. സാധാരണ പൊട്ടാസ് മുതല്‍ വന്‍ പ്രഹര ശേഷിയുള്ള തോട്ടകള്‍ വരെ ഇവിടെ ഉണ്ടാക്കിനല്‍കുന്നു. വീട്ടമ്മമാര്‍ അടക്കം ഇത്തരം യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സീസണ്‍സമയത്ത് കച്ചവടം നടത്താനുള്ള ലൈസന്‍സ് മറയാക്കിയാണ് ഇവരുടെ കച്ചവടം. ജില്ലയില്‍ മാവേലിക്കര, ഹരിപ്പാട്, വീയപുരം, എരിക്കാവ്, മുട്ടം, ചേപ്പാട്, മുതുകുളം, കായംകുളം ചേര്‍ത്തല, വളമംഗലം, കലവൂര്‍, ആലപ്പുഴ, കുട്ടനാട്, എടത്വ, മാന്നാര്‍, ചെങ്ങന്നൂര്‍, തുടങ്ങിയ മേഖലകളിലെല്ലാം പടക്കനിര്‍മാണ വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


 

ചങ്ങനാശേരിയിലെ രഹസ്യ സങ്കേതം

മറ്റു ജില്ലകളിലെ ക്വാറികളിലേക്കുള്ള വെടിക്കോപ്പുകള്‍ ജില്ലയില്‍ നിന്നും പോകുന്നുണ്ട്. കുട്ടനാട്ടിലെ തന്നെ മറ്റൊരു വ്യക്തിയാണ് പ്രധാന ഇടപാടുകാരന്‍. ചങ്ങനാശേരിയിലെ രഹസ്യ സങ്കേതത്തിലാണ് ഇവ ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത്. മൂന്ന് ജില്ലകളുടെ അതിര്‍ത്തിയായതുകൊണ്ട് തന്നെ നിയമപരമായ പലരും പരിശോധനകള്‍ക്ക് ഇവിടെ എത്താറില്ല. മേഖലയിലെ പ്രമുഖ കടകള്‍ക്ക് അടക്കം ഇയാളാണ് പടക്കങ്ങള്‍ സപ്ലെ ചെയ്യുന്നത്.  

ജില്ലയുടെ പല ഭാഗങ്ങളിലും പടക്കനിര്‍മാണം നടക്കുന്നതായും അനധികൃത ശേഖരമുള്ളതുമായി പോലീസിനു വിവരം ലഭിച്ചു. വിഷു ഉള്‍പ്പെടെ പടക്കം വില്പന വ്യാപകമായിവരുന്നതിനിടെയാണ് പുളിങ്കുന്നില്‍ ദുരന്തമുണ്ടായത്. തുടര്‍ന്ന് താത്കാലിക ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. സീസണ്‍ കാലത്ത് താത്കാലിക ലൈസന്‍സെടുത്ത് വ്യാപാരം നടക്കാറുള്ളതാണ്.ചൈനീസ് ഉത്പന്നങ്ങളാണ് ഏറെയും വില്പനയ്ക്കെത്തുന്നതെങ്കിലും നാടന്‍ പടക്കങ്ങളുടെ ഉത്പാദനം പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. ആഘോഷങ്ങള്‍ക്കുവേണ്ടി മൊത്ത ഓര്‍ഡര്‍ ഏറ്റെടുത്ത് വില്പന നടത്താനാണ് ഇവ ശേഖരിച്ചുവച്ചിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ ശക്തമായതോടെ രഹസ്യ സങ്കേതങ്ങളിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. പലരും സീസണ്‍ സമയങ്ങളില്‍ തെരുവ് കച്ചവടത്തിന് എത്തുന്നത് ഇത്തരം കേന്ദ്രങ്ങളുടെ സഹായത്തോടെയാണ്. ആവശ്യക്കാര്‍ക്ക് സ്ഥലത്തില്‍ എത്തിച്ചുകൊടുക്കുന്ന വമ്പന്മാര്‍ അടക്കം സജീവമാണ്. പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടാകാതിരിക്കാന്‍ ആളൊഴിഞ്ഞ മേഖലകളും ഒറ്റപ്പെട്ട പ്രദേശങ്ങളുമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

 

മാനദണ്ഡം മറികടന്ന്

അതേസമയം വേണ്ടത്ര സുരക്ഷാ സംവിധാനം ഇല്ലാതെയാണു പടക്ക നിര്‍മാണ-വില്പനശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. ജനസാന്ദ്രത കുറവുള്ള മേഖലയില്‍ ഉറപ്പുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തില്‍വേണം പടക്ക നിര്‍മാണ വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണു നിയമം.ലൈസന്‍സ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കണം. പലരും തുറസായ പാടശേഖരത്തില്‍ ചെറിയ ഷെഡ് നിര്‍മിച്ച് അനുകൂല റിപ്പോര്‍ട്ടു നേടിയടുത്ത് ലൈസന്‍സ് സ്വന്തമാക്കുന്ന രീതിയാണു നടക്കുന്നതെന്നാണ് ആക്ഷേപം. ലൈസന്‍സിന് പോലീസ്, ഫയര്‍ഫോഴ്സ്, തഹസീല്‍ദാര്‍, എന്‍ഫോഴ്സമെന്റ് തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണു ലൈസന്‍സ് അനുവദിക്കുന്നത്.

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.