റിയാസുമായുള്ള ശ്രീജമോളുടെ ബന്ധത്തെ ശശിധരപണിക്കര്‍ എതിര്‍ത്തു. അച്ഛനെ വകവരുത്താതെ തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യം വന്ന ശ്രീജമോള്‍ ശശിധരപണിക്കരെ കൊലപ്പെടുത്താന്‍ വിദേശത്തുള്ള റിയാസുമായി ഗൂഢാലോചന നടത്തി.
ആലപ്പുഴ: അച്ഛനെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയ കേസിൽ മകളും കാമുകനും ഉൾപ്പടെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി.
മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശശിധര പണിക്കരുടെ മൂത്ത മകൾ ശ്രീജ മോൾ, കാമുകൻ റിയാസ്, റിയാസിന്റെ സുഹൃത്ത് രതീഷ് എന്നിവരാണ് പ്രതികൾ. ഇവർ ഇന്ത്യന്‍ ശിക്ഷാനിയമം 302, 201, 120 (ബി) വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞതായി മാവേലിക്കര അഡി. ജില്ലാ ജഡ്ജി സി.എസ് മോഹിത് വിധി പ്രസ്താവിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ ശിക്ഷ പ്രഖ്യാപിച്ചത്. 2013 ഫെബ്രുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം.
റിയാസും ശ്രീജമോളും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. റിയാസ് തൊഴില്‍ തേടി വിദേശത്ത് പോയപ്പോള്‍ ശ്രീജമോള്‍ തന്നോടൊപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ശ്രീജിത്തുമായി വിവാഹം കഴിച്ചു. എന്നാല്‍ തുടര്‍ന്നും ശ്രീജമോളും റിയാസും തമ്മിലുള്ള ബന്ധം തുടര്‍ന്നു പോന്നു. ഇക്കാരണത്താല്‍ ശ്രീജിത്ത് ശ്രീജയില്‍ നിന്നും വിവാഹ മോചനം നേടി. ശ്രീജമോളും മകളും ശശിധരപ്പണിക്കര്‍ക്കൊപ്പം താമസമായി.
റിയാസുമായുള്ള ശ്രീജമോളുടെ ബന്ധത്തെ ശശിധരപണിക്കര്‍ എതിര്‍ത്തു. അച്ഛനെ വകവരുത്താതെ തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യം വന്ന ശ്രീജമോള്‍ ശശിധരപണിക്കരെ കൊലപ്പെടുത്താന്‍ വിദേശത്തുള്ള റിയാസുമായി ഗൂഢാലോചന നടത്തി. ഒപ്പം ജോലി ചെയ്തിരുന്ന രതീഷിന്റെ സഹായം റിയാസ് തേടി. വിദേശത്തു നിന്നും നാട്ടിലെത്തിയ രതീഷും റിയാസും 2013 ഫെബ്രുവരി 19 ന് ശശിധരപ്പണിക്കര്‍ക്ക് മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി.
ഫെബ്രുവരി 23 ന് രാത്രി 8 ന് റിയാസും രതീഷും ശശിധരപണിക്കരെ പടനിലത്ത് കരിങ്ങാലി പുഞ്ചയുടെ ഓരത്ത് വിജനമായ സ്ഥലത്തെത്തിച്ച് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി. എന്നിട്ടും മരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ റിയാസും രതീഷും കല്ലുകൊണ്ട് ശശിധരപ്പണിക്കരുടെ തലക്കടിച്ചും പിച്ചാത്തി ഉപയോഗിച്ച് കുത്തിയും കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കുളത്തില്‍ തള്ളി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. ഫെബ്രുവരി 26 ന് മൃതശരീരം സമീപവാസികള്‍ കുളത്തില്‍ കണ്ടെത്തുകയായിരുന്നു.
നൂറനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശശിധരപണിക്കരുടെ കുടുംബാംഗങ്ങള്‍ സംശയമില്ലെന്നാണ് അന്ന് മൊഴി നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കൊലപാതക സൂചന നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സോളമന്‍ ഹാജരായി.
നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും
പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍
വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍
പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'
'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്
യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആലപ്പുഴയിൽ നിന്നും ഇനി ആര് മന്ത്രിയാകും ചിത്തരഞ്ജനോ, പ്രതിഭയോ..?ചര്‍ച്ചകള്‍ സജീവം
ക്ഷേത്രത്തിനെതിരെ ദുഷ്പ്രചാരണം; ഭാരവാഹികള്‍ക്ക് ഭീഷണി, ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭീഷണി
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വള്ളം തകർന്നു; നഷ്ടപരിഹാരം നൽകാതെ സർക്കാർ, 20 ലധികം തൊഴിലാളികളുടെ കുടുംബം പട്ടിണിയില്‍
അംഗത്വ വിതരണത്തിനിടെ വീട്ടമ്മയെ കടന്നുപിടിച്ചു; ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ഹൈഡ്രോ ക്ലോറിക് ആസിഡ് ചോര്‍ന്നു, 500 മീറ്ററോളം ദൂരം റോഡിലൂടെ ഒഴുകി, പ്രദേശത്ത് രുക്ഷ ഗന്ധം
പൈപ്പ് വാല്‍വ് കുഴിയില്‍ വീണ് വീട്ടമ്മയുടെ കാല് ഒടിഞ്ഞു