login
മത്സ്യ ലഭ്യത കുറഞ്ഞു; തീരം വറുതിയില്‍,​ മത്സ്യതൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍

നിലവില്‍ അമ്പതില്‍ താഴെ വള്ളങ്ങളെ കടലില്‍ പോകുന്നുള്ളു. ഇവര്‍ക്കാകട്ടെ, ചെറിയ അളവില്‍ ഐലയും, പൊടിമീനും മാത്രമേ ലഭിക്കുന്നുള്ളു.

തുറവൂര്‍: തീരദേശം വറുതിയുടെ പിടിയില്‍. കഴിഞ്ഞ രണ്ടു മാസക്കാലമായി മത്സൃ ലഭ്യത തീരെ കുറഞ്ഞു. വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. വന്‍ തോതില്‍ ചെമ്മീനും, ചാളയും, ഐലയും ലഭിക്കേണ്ട സമയമാണ് ഒരു മീനും ലഭിക്കാതെ ജനം വലയുന്നത്. 

ചെല്ലാനം ഹാര്‍ബര്‍, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ മാത്രം അഞ്ഞൂ റോളം വള്ളങ്ങളാണ് കടലില്‍ പോകുന്നത്. ലൈലാന്റ് വള്ളവള്ളങ്ങളും, ചെറുവള്ളങ്ങളും, മുറിവള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കന്നത്.

നിലവില്‍ അമ്പതില്‍ താഴെ വള്ളങ്ങളെ കടലില്‍ പോകുന്നുള്ളു. ഇവര്‍ക്കാകട്ടെ, ചെറിയ അളവില്‍ ഐലയും, പൊടിമീനും മാത്രമേ ലഭിക്കുന്നുള്ളു. മത്സ്യമേഖല പൂര്‍ണമായും വറുതിയിലായതോടെ മത്സ്യതൊഴിലാളികളുടെ ജീവിതം  ദുരിതപൂര്‍ണമായിരിക്കുകയാണ്. 

കാലാവസ്ഥാ വ്യതിയാനം മൂലം മത്തി ഉള്‍പ്പെടെയുള്ളള മത്സ്യങ്ങള്‍ ഉള്‍ക്കടലിലേയ്ക്ക്് പോകുന്നതാാണ് മത്സ്യലഭ്യത കുറയുവാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടിയന്തരമായി സാമ്പത്തിക സഹായം ലഭ്യമാക്കുവാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.

 

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.