login
ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഏറ്റില്ല; ആലപ്പുഴയിൽ സഭയുടെ പിന്തുണ ഇടതിന് നേട്ടമായി

സഭാ നേതൃത്വം പാര്‍ട്ടിയുടെ നേതാക്കളുമായി നേരിട്ട് ബന്ധപ്പെട്ടാണ് പ്രചാരണം ഊര്‍ജിതമാക്കിയത്. സഭ ആവശ്യപ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ നന്ദി പ്രകടനം മറ്റു മണ്ഡലങ്ങളിലും എല്‍ഡിഎഫിന് തുണയായി.

ആലപ്പുഴ: തീരദേശ മണ്ഡലങ്ങളായ ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍ പരമ്പരാഗത കോട്ടകളില്‍ ഇടതു പക്ഷത്തിന് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കാതെ പോയപ്പോഴും നേട്ടമായത് ലത്തീന്‍ സഭയുടെയും, മുസ്ലീം വിഭാഗത്തിന്റെയും ഉറച്ച പിന്തുണ.  

ഈ നാലു മണ്ഡലങ്ങളിലെയും വോട്ട് നില പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അരൂരില്‍ സഭയുടെ താല്‍പ്പര്യപ്രകാരമാണ് സിപിഎം, സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.  

സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന പ്രമുഖ നേതാക്കളെ പോലും  മറികടന്നാണ് സിപിഎം ഇവിടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. പ്രചാരണത്തിന്റെ  തുടക്കത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ സഭാ നേതൃത്വം പാര്‍ട്ടിയുടെ നേതാക്കളുമായി നേരിട്ട് ബന്ധപ്പെട്ടാണ് പ്രചാരണം ഊര്‍ജിതമാക്കിയത്. സഭ ആവശ്യപ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ നന്ദി പ്രകടനം മറ്റു മണ്ഡലങ്ങളിലും എല്‍ഡിഎഫിന് തുണയായി.  

അരൂരില്‍ പ്രതീക്ഷിച്ചിരുന്ന രീതിയില്‍ മുസ്ലീം വിഭാഗത്തിന്റെ പിന്തുണ ലഭിക്കാതിരുന്നതും യുഡിഎഫിന് തിരിച്ചടിയായി. ചേര്‍ത്തലയില്‍  തീരദേശ പഞ്ചായത്തുകളായ ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളില്‍ ഇടതിന് വോട്ട് വര്‍ദ്ധിച്ചു. ആലപ്പുഴയില്‍ തീരദേശ പഞ്ചായത്തുകളായ മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളില്‍ ഇടതിന് നല്ല മേല്‍ക്കൈ ലഭിച്ചതും സഭയുടെ പിന്തുണയിലാണ്. ആലപ്പുഴ നഗരത്തില്‍ പിന്നില്‍ പോയിട്ടും നല്ല ഭൂരിപക്ഷത്തിന് ഇടതിന് ജയിക്കാനായതും സഭയുടെ പിന്തുണ ലഭിച്ചതിനാലാണ്.  

അമ്പലപ്പുഴയിലും പുറക്കാട് ഒഴികെയുള്ള  പഞ്ചായത്തുകളിലെല്ലാം ഇടതിന് വലിയ നേട്ടം ഉണ്ടാക്കാനായതും മതന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയിലാണ്.  ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഇടതുസര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച ലത്തീന്‍ സഭ, പക്ഷെ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നിലയുറപ്പിച്ചത് കൗതുകകരമാണ്.  

 

 

  comment

  LATEST NEWS


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.