login
ഡോക്ടര്‍മാരുടെ കൂട്ട അവധി: രോഗികള്‍ വലഞ്ഞു, ബദല്‍ സംവിധാനമേര്‍പ്പെടുത്താഞ്ഞത് പ്രതിഷേധത്തിനിടയാക്കി

തൊട്ടടുത്ത പ്രദേശങ്ങളായ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയതുകൊണ്ടും ചെങ്ങന്നൂര്‍ ആശുപത്രിയുടെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാലും പ്രദേശത്തെ ജനങ്ങള്‍ മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയെയാണ് ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത്.

ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കൂട്ടഅവധിയെ തുടര്‍ന്ന് ഒപി കൗണ്ടര്‍ ആളൊഴിഞ്ഞ നിലയില്‍

മാവേലിക്കര: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ രോഗികള്‍ വലഞ്ഞു. സമരത്തെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നിട്ടും രോഗികളുടെ ചികിത്സയ്ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ ബദല്‍ സംവിധാനമേര്‍പ്പെടുത്താഞ്ഞത് പ്രതിഷേധത്തിനിടയാക്കി. 

തൊട്ടടുത്ത പ്രദേശങ്ങളായ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രി കോവിഡ്  ചികിത്സാ കേന്ദ്രമാക്കിയതുകൊണ്ടും  ചെങ്ങന്നൂര്‍ ആശുപത്രിയുടെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാലും പ്രദേശത്തെ ജനങ്ങള്‍ മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയെയാണ് ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത്.  

 അവധിയെടുപ്പ് സമരം മൂലം  അത്യാഹിത വിഭാഗം, ഡയാലിസിസ്, ഗൈനക്കോളജി വിഭാഗം ഒഴികെ ബാക്കിയെല്ലാ വിഭാഗത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിച്ചു.ഡോക്ടര്‍മാരില്ലാത്തതു മൂലം കോവിഡ് വാക്സിനേഷനും മുടങ്ങി. ആകെയുള്ള 29 ഡോക്ടര്‍മാരില്‍ 21 പേരാണ് ഇന്നലെ കൂട്ടയവധിയെടുത്തത്. 

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പോലീസുകാരന്‍ അഭിലാഷ് ചന്ദ്രന്റെ അമ്മ കഴിഞ്ഞ മെയ് 14ന് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതേ തുടര്‍ന്ന് അഭിലാഷ് ചന്ദ്രന്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാഹുല്‍ മാത്യൂവിനെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്. സംഭവത്തില്‍ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടും ഡോക്ടര്‍മാര്‍ സമരം ചെയ്തതില്‍ ജനങ്ങളുടെ ഇടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 

 

  comment

  LATEST NEWS


  ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്‍റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.