×
login
നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ 'ജൂലി'യ്ക്ക് ഇത് രണ്ടാം ജന്മം

കുഞ്ഞിന്റെ അമിത വലിപ്പമായിരുന്നു പ്രസവം നടക്കാന്‍ തടസ്സമായത്.

ജൂലിയ്ക്കും കുട്ടികള്‍ക്കും ഒപ്പം ഡോക്ടര്‍മാരും, ജിതിനും

അമ്പലപ്പുഴ: ജിതിന്റെ ഓമനയായ ജൂലി എന്ന നായക്ക് ഇത് രണ്ടാം ജന്‍മം, നന്ദി പറയാനുള്ളത് മൃഗഡോക്ടര്‍മാരോട്. കരൂര്‍ ഗീതു ഭവനില്‍ ജിതിന്റെ ഡാഷ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയേയും കുഞ്ഞിനെയുമാണ്  മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ രക്ഷപെടുത്തിയത്. 

ജൂലിയുടെ രണ്ടാം പ്രസവമായിരുന്നു ഇത്. 64 ദിവസത്തിനു ശേഷം പ്രസവിക്കേണ്ടതായിരുന്നു ജൂലി.എന്നാല്‍ തീയതി കഴിഞ്ഞിട്ടും പ്രസവം നടക്കാതെ വന്നതോടെ ചികിത്സ നടത്തിയിരുന്ന ആലപ്പുഴ ജില്ലാ മൃഗ സംരക്ഷണ ഓഫീസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വണ്ടാനത്ത് ലാബില്‍ എക്‌സ്‌റേ പരിശോധന നടത്തി.

ഇതിന്റെ ഫലവുമായി ആലപ്പുഴ ഓഫീസില്‍ എത്തിയപ്പോള്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.  ജൂലിയും കുഞ്ഞും രക്ഷപെടുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ആശങ്കയുമറിയിച്ചു.എങ്കിലും ഡ്യൂട്ടി സമയം കഴിഞ്ഞെങ്കിലും ജൂലിയുടെ ശസ്ത്രക്രിയ നടത്താനിവര്‍ തീരുമാനിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: ജയകുമാര്‍, സര്‍ജന്‍ ഡോ: മുഹമ്മദ് അഫ്‌സല്‍, ഇന്റണല്‍ ഷിപ്പ് വിദ്യാര്‍ത്ഥി ഡോ: അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടുവില്‍ ജ്വലിയേയും കുഞ്ഞിനെയും രക്ഷപെടുത്തി പുതു ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.  

കുഞ്ഞിന്റെ അമിത വലിപ്പമായിരുന്നു പ്രസവം നടക്കാന്‍ തടസ്സമായത്. ഇനി അഞ്ചു ദിവസം തുടര്‍ച്ചയായി കുത്തിവെയ്പ്പുമെടുക്കണം. കുത്തിവെയ്പ് പുറക്കാട് മൃഗാശുപത്രിയില്‍ നടത്താനുള്ള നിര്‍ദേശവും ഡോക്ടര്‍മാര്‍ കൈമാറി. ജൂലിയേയും കുഞ്ഞിനെയും ജീവനോടെ തിരികെക്കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ജിതിന്‍

  comment

  LATEST NEWS


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു


  ലൗവ് ജിഹാദ് പോസ്റ്റ്: ശശികല ടീച്ചര്‍ക്ക് ഫേസ് ബുക്ക് വിലക്ക്; അക്കൗണ്ട് ഒരു ദിവസത്തേക്ക് ബ്‌ളോക്ക് ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.