×
login
ഡ്രൈവിങ് പരിശീലന മേഖലയിലെ സ്വപ്ന നേട്ടം

22-ാം വയസില്‍ ചേര്‍ത്തലയിലെ സ്വകാര്യ മോട്ടോര്‍ ഡ്രൈവിങ് സ്‌കൂളിലാണ് സ്വപ്ന ഇരുചക്ര വാഹന ലൈസന്‍സ് എടുക്കുന്നതിനായാണ് സ്വപ്ന പരിശീലനത്തിന് ചേര്‍ന്നത്. പിന്നീട് ഇവിടുത്തെ പ്രധാന പരിശീലകയായി മാറി.

സ്വപ്ന ഡ്രൈവിങ് പരിശീലിപ്പിക്കുന്നു

ചേര്‍ത്തല: വളയിട്ട കൈകള്‍ വളയം പിടിക്കുന്നത് വര്‍ത്തമാന കാലത്തില്‍ ഒരു വാര്‍ത്തയേ അല്ല. ബൈക്കും, കാറും, ലോറിയും, ട്രയിനും ഓടിക്കുന്നതും വിമാനം പറത്തുന്നതും തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകളും തങ്ങളുടെ സ്വാധീനം ഉറപ്പാക്കി കഴിഞ്ഞു. സ്ത്രീകളാരും കടന്നുവരാതിരുന്ന ഡ്രൈവിങ് പരിശീലന മേഖലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റേതായ ഇടം കണ്ടെത്തിയ സ്വപ്ന രണ്ടായിരത്തിലധികം പേരുടെ ഗുരുവാണിന്ന്. വയലാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കളവംകോടം മുണ്ടുചിറ അനിലിന്റെ ഭാര്യ സ്വപ്ന (39) പരിശീലിപ്പിച്ചവരില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ വരെ ഉള്‍പ്പെടും.  

ഇരുചക്ര വാഹനം ഓടിക്കാന്‍ പഠിക്കാനെത്തിയ സ്വപ്ന 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അതേ സ്ഥാപനത്തിലെ ഡ്രൈവിങ് പരിശീലകയായത്. 22-ാം വയസില്‍ ചേര്‍ത്തലയിലെ സ്വകാര്യ മോട്ടോര്‍ ഡ്രൈവിങ് സ്‌കൂളിലാണ് സ്വപ്ന ഇരുചക്ര വാഹന ലൈസന്‍സ് എടുക്കുന്നതിനായാണ് സ്വപ്ന പരിശീലനത്തിന് ചേര്‍ന്നത്. പിന്നീട് ഇവിടുത്തെ പ്രധാന പരിശീലകയായി മാറി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമടക്കം പരിശീലനം നല്‍കി. 2004 ലാണ് സ്വപ്ന പരിശീലകയായി ജോലിയില്‍ പ്രവേശിച്ചത്. ഇരുചക്ര, മുച്ചക്ര, കാര്‍, ബസ്, ലോറി, ട്രെയിലര്‍. ക്രെയിന്‍, ജെസിബി എന്നിവയടക്കം സ്വപ്ന അനായാസം ഓടിക്കും. ഭര്‍ത്താവ് അനില്‍ ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറാണ്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കം ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും സ്വപ്ന ജോലി ഭാരം മൂലം ഒഴിവാകുകയായിരുന്നു. വാരനാട് കണിയാംവെളി പൊന്നപ്പന്‍, ഗോമതി ദമ്പതികളുടെ മകളാണ്. ആറാം ക്ലാസ് വിദ്യാര്‍ഥിയായ അശ്വിനാണ് മകന്‍.


 

 

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.