×
login
ആലപ്പുഴ കോടംതുരുത്തില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു, പ്രദേശത്ത് ദുരൂഹ മരണങ്ങളും ആത്മഹത്യകളും വർദ്ധിക്കുന്നു

ലഹരിക്കടിമകളായ യുവാക്കള്‍ യാതൊരു പ്രകോപനവുമില്ലാതെ പ്രദേശവാസികളോട് മോശമായി പെരുമാറുന്നതും ആക്രമിക്കുന്നതും പതിവാണ്.

drugs

തുറവൂര്‍: കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് കഞ്ചാവ് - മയക്കു മരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടം രൂക്ഷം. വല്ലേ ത്തോട്,കരുമാഞ്ചേരി,വട്ടക്കാല്‍മുക്ക്  പ്രദേശങ്ങളിലാണ് കഞ്ചാവ് - മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നത്.  യുവാക്കളിലും കുട്ടികളിലും മദ്യത്തിന്റെയും കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം കൂടിവരുന്നതായാണ് പരാതി. ഗുണ്ടാ - ക്വട്ടേഷന്‍ സംഘങ്ങളും സജീവമായതോടെ  പകല്‍ സമയങ്ങളില്‍ റോഡിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ ഭയമാണ്.  

ലഹരിക്കടിമകളായ യുവാക്കള്‍  യാതൊരു പ്രകോപനവുമില്ലാതെ പ്രദേശവാസികളോട് മോശമായി പെരുമാറുന്നതും ആക്രമിക്കുന്നതും പതിവാണ്. പ്രദേശത്ത്  ദുരൂഹ മരണങ്ങളും ആത്മഹത്യകളും സംഘട്ടനങ്ങളും വര്‍ദ്ധിക്കുന്നത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുകയാണ്. .റോഡിലെ പരസ്യ മയക്കുമരുന്ന് ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ മുന്‍ വൈരാഗ്യത്തില്‍  ബ.ജെപി പ്രവര്‍ത്തകനായ   എഴുപുന്ന തെക്ക് പാലയ്ക്കത്തറ വീട്ടില്‍ അജേഷിനെ  മൂന്നംഗ സംഘം വടിവാളിന് വെട്ടി പരിക്കേല്‍പ്പിച്ചതാണ് അവസാന സംഭവം.  


കുത്തിയതോട് ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും കുത്തിയതോട് റേഞ്ച് എക്‌സൈസ് ഓഫീസിന്റെയും പരിധിയില്‍ വരുന്ന കായലോര മേഖലയാണിത്. സാമൂഹിക വിരുദ്ധരുടെ ശല്യത്തിന് ഏറെക്കാലമായി കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടും ഇത് അമര്‍ച്ച ചെയ്യാന്‍ അധികൃതര്‍ക്കായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്

 

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.